മസ്ക്കറ്റ്: ഒമാനില്‍ മുങ്ങിയ എണ്ണകപ്പല്‍ പ്രസ്റ്റീജ് ഫാൽക്കണില്‍ നിന്ന് ഒൻപത് പേരെ രക്ഷപെടുത്തി. ഇന്ത്യൻ നാവിക സേന രക്ഷപെടുത്തിയവരിൽ എട്ട് ഇന്ത്യാക്കാരും ഒരു ശ്രീലങ്കൻ പൗരനും. കപ്പൽ പൂർണമായും മുങ്ങി കണ്ടെത്താനാകാത്തവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി നാവിക സേന. അഞ്ച് ഇന്ത്യാക്കാരെയും രണ്ട് ശ്രീലങ്കക്കാരെയുമാണ് ഇനി കണ്ടെത്താനുള്ളത്.
കഴിഞ്ഞ ദിവസമാണ് കപ്പൽ മുങ്ങി ഇന്ത്യക്കാർ അടക്കമുള്ളവരെ കാണാതായത്. ഒമാൻ തീരത്തിനടുത്ത് മുങ്ങിയ കപ്പലിൽ 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. തിരച്ചിൽ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി സെൻ്റർ അറിയിച്ചു. ദുഖ് ഹം തുറമുഖത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് പ്രെസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണ കപ്പൽ മുങ്ങിയത്. തിരച്ചിൽ ദൗത്യത്തിൽ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലായ ഐ എൻ എസ് ടെഗും സമുദ്ര നിരീക്ഷണ വിമാനനമായ പി -81 ഉം തിരച്ചിൽ ദൗത്യത്തിന്‍റെ ഭാഗമായി. ഒമാനി കപ്പലുകളും പ്രവർത്തനത്തിൽ പങ്കാളികളാണ്.
<br>
TAGS : SHIPWRECK | OMAN
SUMMARY : 9 people, including Indians, were rescued from the sunken oil tanker in Oman
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…
ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 40 ഓളം കുടുംബങ്ങൾ…
ന്യൂഡൽഹി: നവംബർ 10 ന് ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ലുക്മാൻ (50),…
ബെംഗളൂരു: ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില്‍ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്സ് യൂട്ടിലിറ്റി മാനേജ്‌മെന്റ് എന്നിവ സംയുക്തമായി…
ഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എം സ്വരാജിന്റെ അപ്പീല്‍ പിൻവലിച്ചു. കെ ബാബുവിൻ്റെ വിജയം…
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ബാങ്കില്‍ ബോംബ് ഭീഷണി. എസ്‌ഐബി ബാങ്കിലെ ഇമെയിലിലേക്കാണ് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഭീഷണി സന്ദേശം എത്തിയത്.…