ബെംഗളൂരു: ബെംഗളൂരു – തുമകുരു ദേശീയ പാതയിൽ ഒമ്നി വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഒമ്നി വാൻ കത്തിനശിച്ചു. ഇതിൽ കുടുംബത്തോടൊപ്പം സഞ്ചരിച്ച ദിവ്യയാണ് (16) മരിച്ചത്.
മാധവാര ബെംഗളൂരു ഇൻ്റർനാഷണൽ എക്‌സിബിഷൻ സെൻ്ററിന് (ബിഐഇസി) സമീപം രാത്രി 10 മണിയോടെ അതിവേഗത്തിൽ വന്ന മാരുതി സുസുക്കി ബലേനോ കാർ ഒമ്‌നി വാനിന്റെ പിന്നിൽ ഇടിച്ചു. അപകടത്തെ തുടർന്ന് പെട്രോൾ ചോർച്ചയുണ്ടാകുകയും ഒമ്നി വാനിന് തീപിടിക്കുകയുമായിരുന്നു.
പൊള്ളലേറ്റ ദിവ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാനിലുണ്ടായിരുന്ന ശാന്തിലാൽ (65), മഞ്ജുള (65), മഹേഷ് (46), തരുൺ (43), സുനിത (39), നമൻ (20), മായങ്ക് (19), ബലേനോ കാർ ഡ്രൈവർ എന്നിവർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ നെലമംഗല ട്രാഫിക് പോലീസ് കേസെടുത്തു.
The post ഒമ്നി വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; ഒമ്പത് പേർക്ക് പരുക്ക് appeared first on News Bengaluru.
കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം…
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമൻ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ബുധനാഴ്ച…
ന്യൂഡൽഹി: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്.…
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. കോടതി വ്യവസ്ഥ ഉള്ളതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍…
കൊച്ചി: പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2022ല്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്ന്…
കോഴിക്കോട്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം…