മുംബൈ : മുംബൈ വിമാനത്താവളത്തില്‍ ഒരേ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍. ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ മറ്റൊരു വിമാനം അതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തു.
തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഇന്‍ഡിഗോ വിമാനം അതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. തലനാരിഴക്കാണ് വലിയൊരപകടം ഒഴിവായത്. ശനിയാഴ്ചയായിരുന്നു സംഭവം.
സംഭവത്തില്‍ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചു. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെ ഡ്യൂട്ടിയിൽ നിന്നു മാറ്റി.എയർ ട്രാഫിക് കൺട്രോളിൽ നിന്ന് ലാൻഡിംഗിന് അനുമതി കിട്ടിയെന്ന് ഇൻഡിഗോയും ടേക്കോഫിന് അനുമതി ലഭിച്ചെന്ന് എയർ ഇന്ത്യയും വ്യക്തമാക്കി. ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് എ.ടി.സി നിർദ്ദേശങ്ങൾ പാലിച്ച് ലാൻഡ് ചെയ്യുന്നതിനിടെയാണ് അതേ റൺവേയിൽ പ്രവേശിക്കാനും തുടർന്ന് ടേക്കോഫിനും എയർ ഇന്ത്യയ്ക്ക് നിർദ്ദേശം ലഭിച്ചത്. എയർ ഇന്ത്യ പൈലറ്റും നടപടിക്രമങ്ങൾ പാലിച്ച് ടേക്കോഫ് ചെയ്‌തു. എയർ ഇന്ത്യ വിമാനത്തിന്റെ ടേക്കോഫ് അല്പം വൈകിയിരുന്നെങ്കിൽ ഇൻഡിഗോ വിമാനം അതിൽ വന്നിടിച്ച് വൻദുരന്തം സംഭവിക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നു.യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്നും നടപടിക്രമം അനുസരിച്ച് സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇൻഡിഗോ അധികൃതർ വ്യക്തമാക്കി.
<br> |
TAGS : MUMBAI | AIR INDIA | RUN WAY
SUMMARY : Two planes on the same runway at the same time, the collision of the planes was narrowly avoided
ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു.…
ഇടുക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…
ന്യൂഡൽഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിലായി. റഫിജുൽ അലി (ബോംഗൈഗാവ്),…
ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…