Categories: SPORTSTOP NEWS

ഒളിമ്പിക്സ്; ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം

പാരിസ് ഒളിമ്പിക്സിൽ പുതിയ ചരിത്രം കുറിച്ച് ബാഡ്മിന്റൺ താരങ്ങളായ സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. ബാഡ്മിന്റൺ ഡബിൾസിൽ ഇരുവരും ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഒളിമ്പിക്സ് ബാഡ്മിന്റൺ ഡബിൾസിൽ ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ ജോഡികൾ ആണ് സാത്വിക്-ചിരാഗ് സഖ്യം.

ഗ്രൂപ്പ് സിയിൽ നിന്നാണ് പുരുഷ ഡബിൾസിൽ സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പാരീസ് ഒളിമ്പിക്‌സിൻ്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ത്യൻ ടീമിന്റെ ഇന്നത്തെ മത്സരം റദ്ദാക്കിയിരുന്നെങ്കിലും ഫ്രഞ്ച് ജോഡികളായ ലൂക്കാസ് കോർവി-റൊണൻ ലാബ്രാർ സഖ്യം ഇന്തോനേഷ്യൻ സഖ്യത്തോട് തോറ്റതോടെ ആണ് ഇന്ത്യയുടെ ഡബിൾസ് ടീം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.

അതേസമയം വനിതാ ഡബിൾസ് ബാഡ്മിന്റണിൽ ഇന്ത്യൻ സഖ്യമായ അശ്വിനി പൊന്നപ്പയും ഡാനിഷ ക്രാസ്റ്റോയും പരാജയപ്പെട്ടു. ജാപ്പനീസ് സഖ്യത്തോട് 11-21, 12-21 എന്നാ സ്കോറിനാണ് ഇന്ത്യൻ താരങ്ങൾ തോറ്റത്. ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയൻ സഖ്യം ആണ് ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ.

TAGS: OLYMPICS | BADMINTON
SUMMARY: Paris Olympics, Badminton: Satwik-Chirag reach men’s doubles quarter-finals

Savre Digital

Recent Posts

രേണുകസ്വാമി കൊലക്കേസ്: നടൻ ദര്‍ശന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജാമ്യം നല്‍കിയതിനെതിരെ കര്‍ണാടക സർക്കാർ സുപ്രിം…

53 minutes ago

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; ഇത്തവണ 1090 പേര്‍ക്കാണ് മെഡല്‍

തിരുവനന്തപുരം: ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233…

2 hours ago

ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘവിസ്‌ഫോടനവും വെള്ളപ്പൊക്കവും; കനത്ത നാശനഷ്ടം

ഷിംല: ഹിമാചല്‍ പ്രദേശിലെ വിവിധ ജില്ലകളില്‍ ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഒരാള്‍ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഒരാള്‍ക്ക് ഗുരുതരമായി…

2 hours ago

അര്‍ജുൻ തെൻഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍…

3 hours ago

ചതുർഭാഷാ നിഘണ്ടു രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു

കണ്ണൂര്‍: ചതുര്‍ഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ തലശ്ശേരി സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം.…

3 hours ago

സെബാസ്റ്റ്യന്റെ വീട്ടിലെ രക്തക്കറ ജെയ്‌നമ്മയുടേത്; നിര്‍ണായക കണ്ടെത്തല്‍

കോട്ടയം: ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പിടിയിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന്…

4 hours ago