പാരിസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലമെഡല്‍ സ്വന്തമാക്കി. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ഇരട്ടഗോളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പി. വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍കീപ്പറും ഇതിഹാസ താരവുമായ പി.ആർ. ശ്രീജേഷിന് വെങ്കലത്തോടെ ഗംഭീര യാത്രയയപ്പ് നല്‍കാൻ ജയത്തോടെ ഇന്ത്യൻ ടീമിനായി.
മത്സരത്തില്‍ നിര്‍ണായകമായ പല സേവുകളും നടത്തി ഇന്ത്യൻ ജയത്തിന്‍റെ ഭാഗമാകാൻ ശ്രീജേഷിന് കഴിഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിലും ഇന്ത്യ വെങ്കലമെഡല്‍ സ്വന്തമാക്കിയിരുന്നു. ആദ്യ പാദത്തില്‍ കൂടുതൽ സമയവും ഇന്ത്യയായിരുന്നു പന്ത് കൈവശം വച്ചിരുന്നത്. ചില അവസരങ്ങളുണ്ടായെങ്കിലും അത് മുതലാക്കാനായില്ല. ഇതിനിടെ ഇന്ത്യൻ താരം സഞ്ജയ്‌ക്ക് പന്ത് തലയിൽ ഇടിച്ചതിനാൽ പുറത്ത് ഇരിക്കേണ്ടി വന്നു. ആദ്യപാദം 0-0 ന് അവസാനിച്ചു. മത്സരത്തിന്‍റെ 17-ാം മിനിറ്റിൽ പെനാൽറ്റി കോർണർ സ്പെയിൻ വലയിലാക്കി. പിന്നാലെ സ്‌പാനിഷ് ടീമിന് 20-ാം മിനിറ്റിൽ വീണ്ടും പെനാൽറ്റി കോർണർ ലഭിച്ചു.
രണ്ടാം ഒളിമ്പിക് മെഡലുമായി ശ്രീജേഷ് അഭിമാനത്തോടെ കരിയറിന് വിരാമം കുറിച്ചു. പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ അറിയിച്ചിരുന്നു. 50 വര്‍ഷത്തിനിടെ ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സുകളില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. ഒളിമ്പിക്സ് ഹോക്കിയില്‍ രാജ്യം നേടിയ 13ാമത് മെഡല്‍ കൂടിയാണിത്.
TAGS: OLYMPICS | HOCKEY
SUMMARY: Indian team won bronze in olympics in hockey
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…
ബെംഗളൂരു: കർണാടക ആർടിസി ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചാമരാജനഗർ ഹാനൂർ തലബെട്ടയില്‍ വെള്ളിയാഴ്ച…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന…
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…