Categories: KARNATAKATOP NEWS

ഒഴിവായത് വൻദുരന്തം; ഉഡുപ്പിക്കു സമീപം റെയില്‍ പാളത്തിൽ വിള്ളൽ, കണ്ടെത്തിയത് നേത്രാവതി എക്സ്പ്രസ് കടന്നു പോകുന്നതിന് തൊട്ടുമുമ്പ്

മംഗളൂരു: കൊങ്കൺ റെയില്‍ പാതയിൽ ഉഡുപ്പിക്കു സമീപം പാളത്തിൽ വിള്ളൽ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ജോലിക്കിടെ പഡുബിദ്രി സ്റ്റേഷനുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടെത്തിയത്.

കൂട്ടിച്ചേര്‍ത്ത പാളങ്ങള്‍ വിട്ടുപോയ നിലയിലായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രദീപ് ഷെട്ടി ഉടന്‍ കൊങ്കണ്‍ റെയില്‍വേയിലെ ഉന്നതോദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് ഇതുവഴി കടന്നുപോകേണ്ട ട്രെയിനുകള്‍ തൊട്ടടുത്ത സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസായിരുന്നു ഇതിലൂടെ ആദ്യം കടന്നുപോകേണ്ട ട്രെയിന്‍.

വന്‍ ദുരന്തമാണ് ഭാഗ്യത്തിന് ഒഴിവായത്. പാളത്തിലെ തകരാർ പരിഹരിച്ചതിന് ശേഷം പുലര്‍ച്ചെ 5.58 ഓടെ 20 കിലോമീറ്റർ വേഗത നിയന്ത്രണത്തോടെ ഗതാഗതം പുനരാരംഭിച്ചു. പ്രദീപ് ഷെട്ടിക്ക് കൊങ്കണ്‍ റെയില്‍വേ 25,000 രൂപ പാരിതോഷികം നല്‍കി. ഉച്ചയ്ക്ക് ശേഷം പുനഃസ്ഥാപിച്ച ട്രാക്ക് സൈറ്റിൽ വെച്ച് തന്നെ കൊങ്കണ്‍ അധികൃതര്‍ ഷെട്ടിക്ക് അവാർഡ് സമ്മാനിച്ചു.

Savre Digital

Recent Posts

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ്‌ സോൺ വനിതാ വിഭാഗം വിജനാപുര ലയൺസ് ക്ളബ്ബ്, ഫാർമ കമ്പനിയായ അബോട്ട് എന്നിവരുമായി സഹകരിച്ച്…

16 minutes ago

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ…

30 minutes ago

മെഡിക്കല്‍ കോളേജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദര്‍ശിച്ചു

കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. സംഭവത്തില്‍ വിശദമായ പത്രസമ്മേളനം മന്ത്രിമാരായ വി.എന്‍…

2 hours ago

വിവാഹിതയായ സ്ത്രീ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കരുത്; ഹൈക്കോടതി

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. സമാന കേസില്‍ അറസ്റ്റിലായ പാലക്കാട്…

2 hours ago

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ കെഎസ്‌യു. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചില്‍…

3 hours ago

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു; എല്ലാ ഷട്ടറുകളും അടച്ചു

ഇടുക്കി: സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പില്‍ വേയിലെ എല്ലാ ഷട്ടറുകളും…

4 hours ago