മംഗളൂരു: കൊങ്കൺ റെയില്‍ പാതയിൽ ഉഡുപ്പിക്കു സമീപം പാളത്തിൽ വിള്ളൽ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ജോലിക്കിടെ പഡുബിദ്രി സ്റ്റേഷനുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടെത്തിയത്.
കൂട്ടിച്ചേര്‍ത്ത പാളങ്ങള്‍ വിട്ടുപോയ നിലയിലായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രദീപ് ഷെട്ടി ഉടന്‍ കൊങ്കണ്‍ റെയില്‍വേയിലെ ഉന്നതോദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് ഇതുവഴി കടന്നുപോകേണ്ട ട്രെയിനുകള്‍ തൊട്ടടുത്ത സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസായിരുന്നു ഇതിലൂടെ ആദ്യം കടന്നുപോകേണ്ട ട്രെയിന്‍.
വന്‍ ദുരന്തമാണ് ഭാഗ്യത്തിന് ഒഴിവായത്. പാളത്തിലെ തകരാർ പരിഹരിച്ചതിന് ശേഷം പുലര്‍ച്ചെ 5.58 ഓടെ 20 കിലോമീറ്റർ വേഗത നിയന്ത്രണത്തോടെ ഗതാഗതം പുനരാരംഭിച്ചു. പ്രദീപ് ഷെട്ടിക്ക് കൊങ്കണ്‍ റെയില്‍വേ 25,000 രൂപ പാരിതോഷികം നല്‍കി. ഉച്ചയ്ക്ക് ശേഷം പുനഃസ്ഥാപിച്ച ട്രാക്ക് സൈറ്റിൽ വെച്ച് തന്നെ കൊങ്കണ്‍ അധികൃതര്‍ ഷെട്ടിക്ക് അവാർഡ് സമ്മാനിച്ചു.
ബെംഗളൂരു: കർണാടകയിൽ തീരദേശ ജില്ലകളിൽ ഉൾപ്പെടെ നാളെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ …
കൊച്ചി: താരസംഘടനയായ അമ്മയിലെ ഭരണസമിതി തിരഞ്ഞടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തു തുടരാനാകില്ലെന്നു മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് തിരഞ്ഞടുപ്പിനു…
ബെംഗളൂരു: ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 56 ലാപ്ടോപ്പും 19 ഐഫോണും മോഷ്ടിച്ച എൻജിനീയർ അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ…
ബെംഗളൂരു: പൊതുവേദിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാനോങ്ങിയ ഐപിഎസ് ഓഫീസർ രാജിക്കൊരുങ്ങുന്നു. അഡീഷണൽ എസ്പി നാരായണ ബരാമണിയാണ് രാജി പ്രഖ്യാപിച്ചത്.…
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തെ തുടർന്ന് ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് സർവകലാശാലയിൽ അനുമതി നിഷേധിച്ച കേരള സർവകലാശാല രജിസ്ട്രാർ കെ…
ബെംഗളൂരു: ഐ.ടി.കമ്പനിയുടെ വനിതാ ശുചിമുറിയിൽ മൊബൈൽ ഫോണില്‍ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സ്വപ്നിൽ…