മ്യാൻമറിലെ ജനകീയ നേതാവ് ഓങ് സാൻ സൂകിയുടെ അടുത്ത അനുയായിയും, നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ സഹസ്ഥാപകനുമായ ടിൻ ഓ (97) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ യാങ്കൂൺ ജനറൽ ആശുപത്രിയിൽ വച്ചാണ് ടിൻ ഓ മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ചാരിറ്റി പ്രവർത്തകനായ മോഹ് ഖാൻ പറഞ്ഞു. മ്യാൻമറിലെ ചാരിറ്റി പ്രവർത്തകരാണ് ശവസംസ്കാര ചടങ്ങുകൾ കൈകാര്യം ചെയ്യുന്നത്. പല വിധ ആരോഗ്യപ്രശ്നങ്ങൾ കാരണം ടിൻ ഓയെ ബുധനാഴ്ച യാങ്കൂൺ ജനറൽ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
1988-ൽ സൈനിക ഭരണത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട കലാപം പരാജയപ്പെട്ട ശേഷം സൂകിക്കൊപ്പം ടിൻ ഓയും കൂടി ചേർന്നാണ് നാഷണൽ ലീഗ് ഫോർ ഡെമോക്രസി സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം വൈസ് ചെയർമാനും തുടർന്ന് പുതിയ പാർട്ടിയുടെ ചെയർമാനുമായി. എന്നാൽ സൈന്യം അടിച്ചമർത്തൽ തുടർന്നപ്പോൾ സൂകിയെപ്പോലെ അദ്ദേഹത്തെയും വീട്ടുതടങ്കലിലാക്കി.
മ്യാൻമറിൽ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവദിച്ചപ്പോൾ, ടിൻ ഓ പാർട്ടിയുടെ മുതിർന്ന നേതാവും രക്ഷാധികാരിയുമായി പ്രവർത്തിച്ചു. പലപ്പോഴും പൊതു റാലികളിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം 2015ലെ തിരഞ്ഞെടുപ്പിൽ സ്യൂകിക്കൊപ്പം പ്രചാരണത്തിൽ മുഖ്യ പങ്കു വഹിച്ചു.
2020ലെ അവസാന തിരഞ്ഞെടുപ്പിൽ നാഷണൽ ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചു. ഓങ് സാൻ സൂകിയുടെ ഈ തിരഞ്ഞെടുപ്പ് വിജയത്തിലും പ്രധാന പങ്ക് വഹിച്ചത് ടിൻ ഓ ആയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് 2021ൽ സൈന്യം അധികാരം പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് ഓങ് സാൻ സൂകിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. എന്നാൽ ടിൻ ഒയുടെ അനാരോഗ്യം കാരണം അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കുകയായിരുന്നു.
TAGS: WORLD
KEYWORDS: associate of aung sang suyi tin o passes away
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…