Categories: KERALATOP NEWS

ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം മുണ്ടുപറമ്പ് മച്ചിങ്ങല്‍ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. വളമംഗലം സ്വദേശി പുത്തന്‍പുരക്കന്‍ ശ്രീധരന്റെ മാരുതി റിറ്റ്സ് കാറിനാണ് തീ പിടിച്ചത്.

വാഹനത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തീ പടര്‍ന്നത് കണ്ട ഉടന്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. വാഹനത്തിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ച നിലയിലാണുള്ളത്. എഞ്ചിന്‍ ഭാഗത്തേക്ക് തീ അധികം പടര്‍ന്നിട്ടില്ല.

മലപ്പുറം ഫയര്‍ സ്റ്റേഷനില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. സ്റ്റേഷന്‍ ഓഫിസര്‍ ഇ.കെ. അബ്ദുല്‍ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

TAGS : MALAPPURAM | CAR | FIRE
SUMMARY : The car that was running caught fire

Savre Digital

Recent Posts

അതിജീവിതയെ അപമാനിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം

കൊച്ചി: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. സൈബർ അധിക്ഷേപ കേസിലാണ്…

11 minutes ago

അമ്മയേയും മകനെയും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…

2 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; സുധീഷ് കുമാറിന്റെ ജാമ്യഹര്‍ജി തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…

3 hours ago

മദ്യപിച്ച്‌ വാഹനമോടിച്ചു; നടൻ ശിവദാസനെതിരെ കേസ്

കണ്ണൂർ: മദ്യപിച്ച്‌ വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…

3 hours ago

കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു

കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…

4 hours ago

ബലാത്സംഗക്കേസ്: ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ രാഹുലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച്‌ കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…

5 hours ago