ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ 2 പേര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശികളായ മീനത്തേതില്‍ ദേവകുമാർ (24), ചങ്ങലവേലിയില്‍ എസ്.അഖില്‍ (25) എന്നിവരെ ചെങ്ങന്നൂർ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 24ന് മാവേലിക്കര -ചെറിയനാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസിനുനേരെ നടന്ന കല്ലേറില്‍ എ.സി കോച്ചിന്‍റെ ജനല്‍ചില്ലുകള്‍ തകർന്നിരുന്നു.
സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. എ.സി കോച്ചിന്‍റെ ജനലുകള്‍ക്ക് കട്ടികൂടിയ രണ്ട് ഗ്ലാസിന്‍റെ സംരക്ഷണമുണ്ടായതിനാലാണ് യാത്രക്കാർ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ട്രെയിനിനുനേരെ കല്ലെറിയുകയോ പാളത്തില്‍ കല്ലുവെക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സി.ഐ അറിയിച്ചു.
TAGS : TRAIN | STONE | ARRESTED
SUMMARY : Stones were thrown at the running train; 2 people arrested
സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…
ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…
കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ…
ബെംഗളൂരു: കേളി ബെംഗളൂരവിന്റെ നേതൃത്വത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് നടത്തി. നിംഹാൻസ് ആശുപത്രിയിൽ നിന്നാരംഭിച്ച്, വിവിധ ആശുപത്രികൾ വഴി മജസ്റ്റിക്ക് ബസ്റ്റാൻഡിൽ…
മഞ്ചേശ്വരം: യുഡിഎഫ് സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കാസറഗോഡ് മഞ്ചേശ്വരം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി.…