Categories: KERALATOP NEWS

ഓടുന്ന കാറിന് തീപിടിച്ചു: യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

എറണാകുളം തേവരയില്‍ കുണ്ടന്നൂര്‍ പാലത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു. സംഭവസമയത്ത് അതുവഴി വന്ന കുടിവെള്ള ടാങ്കര്‍ നിര്‍ത്തി ജീവനക്കാര്‍ അതില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് തീ കെടുത്തുകയായിരുന്നു. നെട്ടൂരിലെ വാട്ടര്‍ അതോറിറ്റി ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ ജോമോനും (46) അമ്മയുമായിരുന്നു കാറിലുണ്ടായിരുന്നത്.

പള്ളുരുത്തിയില്‍നിന്നു നെട്ടൂരിലേക്ക് വരുന്നതിനിടെ തേവര പാലത്തിന് മുകളില്‍ വെച്ചായിരുന്നു സംഭവം.  കാറിന്റെ മുന്‍വശത്തു നിന്നു പുക ഉയരുന്നതുകണ്ട് വാഹനം നിര്‍ത്തി ഇവര്‍ പുറത്തിറങ്ങി.

ഉടന്‍ കാറിന് തീ പിടിച്ചെങ്കിലും അതുവഴി വന്ന കുടിവെള്ള ടാങ്കര്‍ ലോറി നിര്‍ത്തി ഡ്രൈവറും ക്ലീനറും ചേര്‍ന്ന് അതില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അധികൃതരെത്തി വാഹനത്തിന്റെ ബാറ്ററി ബന്ധം വിച്ഛേദിച്ചു. പിന്നീട് വാഹനം പാലത്തില്‍ നിന്നു നീക്കം ചെയ്തു.

TAGS : ERANAKULAM | CAR | FIRE
SUMMARY : Running car catches fire:

Savre Digital

Recent Posts

നഗരത്പേട്ടിലെ തീപ്പിടിത്ത ദുരന്തം; അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…

12 minutes ago

പാകിസ്ഥാനില്‍ പി​ക്നി​ക് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് നേ​രെ വെടിവെപ്പ്; ഏഴുപേർ കൊല്ലപ്പെട്ടു

പെ​ഷാ​വ​ർ: പാകിസ്ഥാനില്‍ വെ​ടി​വെ​പ്പി​ൽ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഖൈ​ബ​ർ പ​ക്തൂ​ൺ​ക്വ പ്ര​വി​ശ്യ​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാണ് സംഭവം. ത​ണ്ടഡാ​മി​ൽ…

19 minutes ago

കർണാടകയിൽ കനത്ത മഴ: തീരദേശ, മലനാട് മേഖലകളിൽ രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട്; വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചിക്കമഗളൂരു, ഉത്തര കന്നഡ, കുടക്, ഹാസൻ, കോലാർ ജില്ലകളിൽ ഞായറാഴ്ച…

1 hour ago

ഡി.കെ. ശിവകുമാർ ഡിസംബറിന് ശേഷം മുഖ്യമന്ത്രിയാകുമെന്ന് പ്രസ്താവന; എംഎൽഎയ്ക്ക് കാരണംകാണിക്കൽ നോട്ടീസ്

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡിസംബറിന് ശേഷം സംസ്ഥാന മുഖ്യമന്ത്രിയാകുമെന്നുപറഞ്ഞ കോൺഗ്രസ് എംഎൽഎയ്ക്ക് പാര്‍ട്ടിയുടെ സംസ്ഥാന അച്ചടക്ക സമിതി കാരണംകാണിക്കൽ…

2 hours ago

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…

2 hours ago

സൗജന്യ ഓണക്കിറ്റ് 26 മുതൽ

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…

2 hours ago