Categories: ASSOCIATION NEWS

ഓണം നല്‍കുന്നത് സ്‌നേഹത്തിന്റെ സന്ദേശം – ചിറ്റയം ഗോപകുമാര്‍

ബെംഗളൂരു: ഓണം സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പങ്കുവെക്കലിന്റെയും ആഘോഷമാണെന്നും കേരള സമാജത്തിന്റെ പ്രവര്‍ത്തനം നല്‍കുന്നത് ഓണത്തിന്റെ യഥാര്‍ത്ഥ സന്ദേശമാണെന്നും ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. കേരള സമാജം ബാംഗ്ലൂര്‍ ഈസ്റ്റ് സോണ്‍ ഓണാഘോഷം ‘ഓണക്കാഴ്ചകള്‍ 2024” ലിംഗരാജപുരത്തുള്ള ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്‌റ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം   ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണ്‍ ചെയര്‍മാന്‍ വിനു ജി അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യതിഥിയായി.

കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ്, കേംബ്രിഡ്ജ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയര്‍മാന്‍ ഡി കെ മോഹന്‍ ബാബു, ട്രൈലൈഫ് ഹോസ്പിറ്റല്‍ ഡയരക്ടര്‍ ഡോ ഷഫീഖ്, റിതി ജ്യൂവല്ലറി സി ഇ ഓ ബാലു, ആയുഷ്മാന്‍ ആയുര്‍വേദ ജനറല്‍ മാനേജര്‍ മോഹന്‍ കുറുപ്പ്, കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, സോണ്‍ കണ്‍വീനര്‍ രാജീവന്‍, ആഘോഷ കമ്മറ്റി കണ്‍വീനര്‍ സലി കുമാര്‍, ഫിനാന്‍സ് കണ്‍വീനര്‍ വിവേക്, വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ അനു അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചടങ്ങില്‍ ട്രൈലൈഫ് ഹോസ്പിറ്റല്‍ സംഭാവന ചെയ്ത ആംബുലന്‍സ് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സാന്ത്വനഭവനം പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിച്ച 18-ാമത്തെ വീടിന്റെ താക്കോല്‍ ദാനം കേരള സമാജം ഈസ്റ്റ് സോണ്‍ ഫിനാന്‍സ് കണ്‍വീനര്‍ വിവേക് കെ നിര്‍വഹിച്ചു.

സമാജം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, ചെണ്ടമേളം, പുലികളി, ഓണ സദ്യ, പ്രശസ്ത ഗായകന്‍ സുമേഷ് അയിരൂരും ഫ്ളവേഴ്‌സ് ടോപ് സിങ്ങര്‍ ശ്രീഹരിയും ദേവ നാരായണനും സംഘവും അവതരിപ്പിച്ച ഗാനമേള, എന്നിവ നടന്നു.
<br>
TAGS : ONAM-2024

Savre Digital

Recent Posts

എസ്.എസ്.എഫ് സാഹിത്യോത്സവ്

ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…

2 minutes ago

സമന്വയ പൂക്കള മത്സരം

ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്‌കോൺ ക്ഷേത്രം,എച്ച് ബി ആര്‍ ലേയൌട്ട് )ശ്രീ…

9 minutes ago

‘ഇത്തവണ വന്നപ്പോള്‍ എന്താ പര്‍ദ്ദ വാങ്ങിക്കാൻ കിട്ടിയില്ലേ? സാന്ദ്ര തോമസിന്റേത് ഷോ’; ലിസ്റ്റിൻ സ്റ്റീഫൻ

തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…

11 minutes ago

ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു

പാലക്കാട്‌: ചിറ്റൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…

35 minutes ago

ഡല്‍ഹിയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് ഏഴ് പേർക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍…

41 minutes ago

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…

48 minutes ago