ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ സ്‌പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. ഓഗസ്റ്റ് 10 മുതല്‍ 18 വരെയണ് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്. മൈസൂരു റോഡ് ബസ് സ്റ്റേഷന്‍, ശാന്തിനഗര്‍ ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്ട്, തൃശൂര്‍, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തിയത്.
ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. വെബ് സൈറ്റ് : https://ksrtc.in/
ഒരേ സമയം നാലോ അതിലധികമോ യാത്രക്കാരുടെ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ യാത്രാനിരക്കില്‍ 5% കിഴിവ് നല്‍കും. മടക്കയാത്രാ കൂടി ബുക്ക് ചെയ്യുകയാണെങ്കില്‍ ടിക്കറ്റിന് 10% കിഴിവ് നല്‍കും. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ ബസുകള്‍ ഉടന്‍ പ്രഖ്യാപിക്കും. തിരക്ക് പരിഗണിച്ച് ഈ മാസം 12, 13 തീയതികളില്‍ ശാന്തിനഗര്‍ ബിഎംടിസി ബസ് ടെര്‍മിനലില്‍ നിന്നും പുറപ്പെടുന്ന കേരളത്തിലേക്കുള്ള സര്‍വീസുകളിലെ യാത്രക്കാര്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
<br>
TAGS : ONAM-2024
SUMMARY : Onam. Karnataka RTC arranged more Special buses to kerala
കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി…
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…
എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…
വാഷിംഗ്ടൺ ഡിസി: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അഥോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന്…