ഓണ്‍ലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമില്‍ മനുഷ്യന്റെ വിരല്‍. മഹാരാഷ്‌ട്രയിലെ മലാഡിലാണ് സംഭവം. ഡോ. ഒർലേം ബ്രെൻഡൻ സെറാവോ ഓർഡർ ചെയ്ത ബട്ടർ സ്കോച്ച് കോണ്‍ ഐസ്ക്രീമില്‍ നിന്നാണ് കൈവിരല്‍ ലഭിച്ചത്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ പോലീസിനെ സമീപിച്ചു.
തുടര്‍ന്ന് യമ്മോ ഐസ് ക്രീം കമ്പനിക്കെതിരെ കേസെടുത്ത് ഐസ്‌ക്രീം സാമ്പിൾ ഫോറന്‍സിക് അന്വേഷണത്തിന് അയച്ചു. 26 കാരനായ ഡോക്ടര്‍ ഉച്ചഭക്ഷണത്തിന് ശേഷം കഴിക്കാന്‍ യുമ്മോ കമ്പനിയുടെ ബട്ടര്‍സ്‌കോച്ച് ഐസ്‌ക്രീം കോണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നു..സെറാവോയുടെ നിർദേശപ്രകാരം സഹോദരിയാണ് ‘Zepto’ എന്ന ആപ്പുവഴി ഐസ്ക്രീം ഓർഡർ ചെയ്ത്.
യമ്മോ ബ്രാൻഡിന്റെ മൂന്ന് കോണ്‍ ഐസ്ക്രീമുകളാണ് വാങ്ങിയത്. അതിലെ ഒരു ഐസ്ക്രീം കഴിക്കുന്നതിന്റെ ഇടയില്‍ നാവില്‍ എന്തോ തട്ടിയത് പോലെ തോന്നിയതായി സെറാവോ പറഞ്ഞു. നട്ടോ ചോക്കലേറ്റോ ആയിരിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് നോക്കിയപ്പോഴാണ് അത് ഒരു കൈവിരലിന്റെ ഭാഗമാണെന്ന് മനസ്സിലായത്.
താനൊരു ഡോക്ടറായതിനാല്‍ ശരീരഭാഗങ്ങള്‍ എങ്ങിനെയായിരിക്കുമെന്ന് അറിയാമെന്നാണ് സെറാവോ പറയുന്നത്. സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അതിനിടയിലെ നഖങ്ങളും വിരലടയാളവും ശ്രദ്ധിച്ചപ്പോള്‍ അത് ഒരു തള്ളവിരലിനോട് സാമ്യമുള്ളതാണെന്ന് മനസ്സിലായെന്നും സെറാവോ പോലീസിനോട് പറഞ്ഞു.
TAGS: MAHARASHTRA| ICE CREAM|
SUMMARY: Maharashta doctor finds human finger inside ice cream
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…