ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ നാളെ പാര്‍ലിമെന്റില്‍ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക. ഓപറേഷന്‍ സിന്ദൂരിന്റെ ഭാഗമായ രാജ്യത്തെ സേനകളെ പ്രധാനമന്തി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും അഭിനന്ദിച്ചിരുന്നു. അഭിമാന നിമിഷമാണ് ഇതെന്ന് ഇന്ത്യന്‍ സൈന്യം പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു തകര്‍ത്ത ശേഷം നടത്തിയ മന്ത്രിസഭാ യോഗത്തില്‍ പ്രധാന മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സേന രാജ്യത്തിന്റെ അഭിമാനമാണെന്ന് രാജ്‌നാഥ് സിങും പറഞ്ഞു.
ഓപറേഷന്‍ സിന്ദൂറിലൂടെ സേന ചരിത്രം സൃഷ്ടിച്ചു. നിരപരാധികളെയും നിഷ്‌കളങ്കരെയും വേട്ടയാടിയവര്‍ക്ക് മറുപടി നല്‍കി. ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല. ജനവാസ മേഖലകളില്‍ നഷ്ടമുണ്ടാക്കിയില്ല. കൃത്യമായ ശ്രദ്ധയോടെയാണ് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്. ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാജ്നാഥ് സിങ് പറഞ്ഞു.
അതിനിടെ കശ്മീർ അതിർത്തിയില്‍ ഇന്ത്യാ-പാക് സേനകള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഒരു സ്ത്രീയും കുട്ടിയുമടക്കം പൂഞ്ചില്‍ 10 പേർ കൊല്ലപ്പെട്ടു. ഉറിയില്‍ രണ്ട് വീടുകള്‍ക്ക് തീപിടിച്ചു. പാകിസ്ഥാൻ്റെ ഷെല്ലാക്രമണത്തില്‍ 44 പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ മൂന്ന് പാകിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
<BR>
TAGS : OPERATION SINDOOR
SUMMARY : Operation Sindoor; All-party meeting to be chaired by the Prime Minister tomorrow
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…