Categories: SPORTSTOP NEWS

ഓപ്പൺ ടെന്നിസ്; രണ്ടാംതവണയും കിരീടം ചൂടി യാനിക് സിന്നർ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ തുടർച്ചയായ രണ്ടാംതവണയും കിരീടം ചൂടി ഇറ്റാലിയുടെ ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ. ലോക രണ്ടാം നമ്പർ താരം അലക്സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്നർ ചാമ്പ്യനായത്. സ്കോർ (6-3), 7-6(4), (6-3). സ്വരേവിന് ഒരു പഴുതും നൽകാതെയായിരുന്നു സിന്നറുടെ തുടർച്ചയായ രണ്ടാം കിരീടം.

താരത്തിന്റെ മൂന്നാം ​ഗ്രാൻഡ്സ്ലാം കിരീടമാണിത്. 21-ാം നൂറ്റാണ്ടിൽ തുടർച്ചയായി ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ നേടിയ താരങ്ങളുടെ പട്ടികയിൽ ആന്ദ്രെ അഗാസി, റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച് എന്നിവർക്കൊപ്പമെത്താനും സിന്നർക്കായി. സ്വരേവിന് ഇത് മൂന്നാം ഗ്രാൻഡ്സ്ലാം ഫൈനൽ തോൽവിയാണ്. 2024-ൽ ഓസ്ട്രേലിയ ഓപ്പണും യുഎസ് ഓപ്പണിലും സിന്നർ വിന്നറായിരുന്നു. മൂന്ന് ​ഗ്രാൻഡ്സ്ലാം സ്വന്തമാക്കുന്ന ആദ്യ ഇറ്റാലിയൻ താരം കൂടിയാണ് യാനിക് സിന്നർ.

TAGS: SPORTS | TENNIS
SUMMARY: Yanik Sinner won title in Australian Open tennis

Savre Digital

Recent Posts

‘അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചു’; നടി ശ്വേതാ മേനോനെതിരേ കേസ്

കൊച്ചി: നടി ശ്വേതാ മേനനോനെതിരെ കേസ്. സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പരാതിയില്‍ എറണാകുളം സെൻട്രല്‍ പോലീസാണ്…

34 minutes ago

സ്വാതന്ത്ര്യദിന അവധി; ബെംഗളൂരുവില്‍ നിന്ന് മംഗളൂരു വഴി ഗോവയിലെക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: സ്വാതന്ത്ര്യദിന,ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവഴി മഡ്ഗാവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ…

45 minutes ago

വീണ്ടും ദുരഭിമാനക്കൊല: ജാതി മാറി വിവാഹം കഴിച്ചതിന് ഭാര്യാ പിതാവ് യുവാവിനെ വെടിവെച്ചു കൊന്നു

ദർഭംഗ: ബിഹാറിലെ ദർഭംഗയില്‍ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർഥിയെ ഭാര്യാ പിതാവ് വെടിവെച്ചു കൊന്നു. ദർഭംഗ മെഡിക്കല്‍ കോളജില്‍ വിദ്യാർഥിയായ…

1 hour ago

അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ന്യൂഡൽഹി: അമിത് ഷായ്ക്കെതിരേ അപകീർത്തി പരാമർശം നടത്തിയ കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാർഖണ്ഡിലെ ജനപ്രതിനിധികള്‍ക്കായുള്ള കോടതിയാണ്…

2 hours ago

തൃശൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിങ് അടര്‍ന്നു വീണു; വന്‍ അപകടം ഒഴിവായി

തൃശൂർ: കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഹാളിലെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകര്‍ന്നു വീണു. സ്‌കൂള്‍ അവധിയായതിനാല്‍ വന്‍…

3 hours ago

റെക്കോര്‍ഡിട്ട് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില റെക്കോ‍ഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവില. ഇന്നലെയും ഇന്നുമായി 720 രൂപ പവന്…

5 hours ago