ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് പ്രവേശിച്ച് ടാറ്റ ഗ്രൂപ്പ്. ടാറ്റ ന്യൂ എന്ന ആപ്പിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഒഎന്‍ഡിസി വഴിയാണ് ഭക്ഷണ വിതരണം. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് നിലവില്‍ സേവനം ലഭ്യമാകുക.
മേയ് പകുതിയോടെ ഇന്ത്യയിലുടനീളം ടാറ്റ ന്യൂ എത്തുമെന്നാണ് വിവരം. വിതരണം ഒഎന്‍ഡിസി വഴിയായതിനാൽ ഭക്ഷണത്തിനും വില താരതമ്യേന കുറവായിരിക്കും. നിലവിൽ ഇലക്ട്രോണിക്സ്, ഫാഷന്‍, പലചരക്ക്, മരുന്നുകള്‍, തുടങ്ങിയ മേഖലകളിൽ ടാറ്റ ന്യൂ സജീവമാണ്. 2022 ഏപ്രില്‍ 7ന് ആരംഭിച്ച് ടാറ്റ ന്യൂ ആരംഭിച്ചത്. ക്ഷണ വിതരണ രംഗത്തേക്ക് ചുവടുവെക്കുന്നതോടെ കൂടുതൽ ഉപയോക്തക്കൾ ആപ്പിൽ എത്തുമെന്നാണ് ടാറ്റ ഗ്രൂപ്പ് കണക്കുകൂട്ടുന്നത്.
നിലവില്‍ രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ 95 ശതമാനത്തിലേറെ വിഹിതം സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും കൈവശമാണ്. ചെറു സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ കേന്ദ്രസർക്കാർ അവതരിപ്പിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി. കേന്ദ്രത്തിന്റെ വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ കീഴിലാണ് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്.
The post ഓൺലൈൻ ഫുഡ് ഡെലിവറിയിലേക്ക് പ്രവേശിച്ച് ടാറ്റ ഗ്രൂപ്പ് appeared first on News Bengaluru.
Powered by WPeMatico
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…
കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…
കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വിവിധ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…