നാഗ്‌പൂര്‍ (മഹാരാഷ്‌ട്ര): നാഗ്‌പൂരില്‍ സംഘര്‍ഷം വ്യാപിക്കുന്നു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഉത്തരവ് പ്രകാരം കോട്‌വാലി, ഗണേഷ്‌പേത്ത്, ലകദ്ഗഞ്ച്, പച്ച്പോളി, ശാന്തിനഗർ, സക്കർദാര, നന്ദൻവൻ, ഇമാംവാഡ, യശോധരനഗർ, കപിൽനഗർ എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നലെ നാഗ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. നാഗ്പൂർ സെന്‍ററിലെ മഹല്‍ നപ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുലുണ്ടായത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെ ഇരുവിഭാഗങ്ങൾ നേർക്കുനേർ നിന്ന് കല്ലെറിയുകയായിരുന്നു. കല്ലേറിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 30ഓളം പേർക്ക് പരുക്കേറ്റു. 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും കത്തിച്ചു, 50 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിൽ 10 ആന്റി-ലയറ്റ് കമാൻഡോകൾ, രണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, രണ്ട് ഫയർമാൻമാർ എന്നിവരുൾപ്പെടെ ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റു. ഒരു കോൺസ്റ്റബിളിന്റെ നില ഇപ്പോഴും ഗുരുതരമാണ്. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സുരക്ഷാ സേന പാടുപെടുന്നതിനിടെ ജനക്കൂട്ടം രണ്ട് ബുൾഡോസറുകളും പോലീസ് വാനുകൾ ഉൾപ്പെടെ 40 വാഹനങ്ങളും കത്തിച്ചു
വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ട ഇടങ്ങളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾ സമാധാനം പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഹ്വാനം ചെയ്തു. നിയമവാഴ്ച ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ഫഡ്നാവിസ് പറഞ്ഞു. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഫഡ്നാവിസ് അഭ്യർത്ഥിച്ചു.
നാഗ്‌പൂരിലെ ഹന്‍സപുരി മേഖലയിലാണ് പ്രധാനമായും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് സംഘമായി തിരിഞ്ഞായിരുന്നു ആക്രമണം. ഈ സംഘങ്ങള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും കല്ലെറിയുകയും കടകള്‍ നശിപ്പിക്കുകയും ചെയ്‌തു.
ഭല്‍ദാര്‍പുരയില്‍ പോലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരരുതെന്നും ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ സംഘര്‍ഷം സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും പോലീസ് കര്‍ശനമായി വിലക്കിയിട്ടുണ്ട്.
നാഗ്പൂരിൽ തിങ്കളാഴ്ച നടന്ന അക്രമസംഭവങ്ങളെത്തുടർന്ന് മഹാരാഷ്ട്ര ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.ഫഡ്നാവിസ് ഭരണകൂടത്തിന്‍റെ തകര്‍ച്ചയെന്നാണ് ശിവസേന(താക്കറെ വിഭാഗം) നേതാവ് ആദിത്യ താക്കറെ വിശേഷിപ്പിച്ചത്. “സംസ്ഥാനത്തിന്‍റെ ക്രമസമാധാനം മുമ്പൊരിക്കലുമില്ലാത്തവിധം തകർന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ജന്മനഗരമായ നാഗ്പൂരിലാണിത്,” എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു
<br>
TAGS : NAGPUR CLASH
SUMMARY : Aurangzeb’s tomb: Massive clashes in Nagpur, prohibitory orders declared, 50 people arrested
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…