Categories: TOP NEWS

കടലിൽ ഉല്ലാസയാത്രയൊരുക്കി കെഎസ്‌ആർടിസി, അതും ചുരുങ്ങിയ നിരക്കില്‍

തിരുവനന്തപുരം: ബജറ്റ്‌ ടൂറിസത്തിന്‍റെ ഭാഗമായി ആഡംബര കപ്പലിൽ കടൽയാത്രയ്ക്കുള്ള അവസരമൊരുക്കി കെഎസ്‌ആർടിസിയുടെ ബജറ്റ്‌ ടൂറിസം സെൽ. ഒക്‌ടോബറിലെ അവധി ദിവസങ്ങളുൾപ്പെടെ ആഘോഷമാക്കാൻ ‘നെഫർറ്റിറ്റി’ എന്ന കപ്പലിൽ യാത്ര ഒരുക്കുകയാണ്‌ ഇത്തവണ. ഓണത്തോട് അനുബന്ധിച്ച് ഈ മാസം നടത്തികൊണ്ടിരിക്കുന്ന യാത്രകളും ഒക്‌ടോബർ രണ്ടുമുതൽ ദീപാവലിവരെ തുടർയാത്രകളുമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

സംസ്ഥാനത്തെ 34 ഡിപ്പോകളാണ് യാത്രയൊരുക്കുന്നത്. ഡീലക്‌സ്‌ ബസിലും ഫാസ്‌റ്റിലുമായി കൊച്ചിയിലെത്താം. ബസ്‌, കപ്പൽയാത്ര അടക്കം ഒരാൾക്ക്‌ 3000-4000 രൂപയാണ് നിരക്ക്‌. ഡിപ്പോകളിൽനിന്നുള്ള ദൂരം അനുസരിച്ച്‌ യാത്രാനിരക്കിൽ വ്യത്യാസം വരും. കപ്പലിൽ ഒരുക്കുന്ന ഭക്ഷണം ഉൾപ്പെടെയാണ് ഈ തുക. ഒക്‌ടോബർ 19 മുതൽ 22 വരെ കൊച്ചി പോർട്ടിൽനിന്നും മറ്റ്‌ ദിവസങ്ങളിൽ ബോൾഗാട്ടിയിൽനിന്നും വൈകിട്ട്‌ നാലിന്‌ കപ്പൽ യാത്ര ആരംഭിക്കും.

48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫർറ്റിറ്റി. പാട്ട്‌, നൃത്തം, ഭക്ഷണം, മേൽത്തട്ടിൽ ഡിജെ, കുട്ടികളുടെ കളിസ്ഥലം, മൂന്ന്‌ തിയറ്റർ എന്നിവയും സുരക്ഷിതയാത്രയ്‌ക്കായി ലൈഫ് ജാക്കറ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ എന്നിവയും കപ്പലിലുണ്ട്. അഞ്ച്‌ മണിക്കൂറാണ് കടൽയാത്ര.

കെഎസ്ആർടിസി ബഡ്ജറ്റ് ടൂർസിന്റെ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി https://my.artibot.ai/budget-tour ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ അറിയാനാകും. ഈമെയിൽ- btc.ksrtc@kerala.gov.in , btc.ksrtc@gmail.com . കെഎസ്ആർടി വെബ്സൈറ്റുകളിൽ നിന്നും ഫേസ്ബുക്ക് പേജുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാം.

TAGS : KERALA | KSRTC
SUMMARY : KSRTC has arranged a sea excursion, that too at low fares

Savre Digital

Recent Posts

ദുര്‍മന്ത്രവാദമെന്ന് സംശയം; വളര്‍ത്തുനായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു:വളര്‍ത്തുനായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. ബെംഗളൂരു ഈസ്റ്റിലെ മഹാദേവപുരയിലാണ് സംഭവം. നായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി അതിന്റെ അഴുകിയ ശരീരം…

6 minutes ago

കോട്ടക്കലിൽ ഒരു വയസുകാരന്റെ മരണം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറം: മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് ആരോപണം. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ആരോഗ്യവകുപ്പും പോലീസും…

40 minutes ago

കോഴിക്കോട് 19 പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: നടക്കാവില്‍ 19 പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്‌മോർട്ടത്തിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.…

41 minutes ago

ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഒന്നര വർഷം മുമ്പ് വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ…

2 hours ago

വിമാനാപകടത്തിനു പിന്നാലെ ആഘോഷം; നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയര്‍ ഇന്ത്യ

അഹമ്മദാബാദ്‌: അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ ഓഫിസില്‍ പാർട്ടി നടത്തിയതിന് നാല് മുതിർന്ന ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്…

2 hours ago

പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി

തൃശൂർ: ജല നിരപ്പ് ഉയരുന്നതിനാല്‍ തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. കൂടാതെ മൂന്നാമത്തെ ഷട്ടര്‍ തുറക്കാനുള്ള നടപടികള്‍…

3 hours ago