ബെംഗളൂരു: കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കുടകിലെ പൊന്നമ്പേട്ട് താലൂക്കിലെ നിട്ടൂർ ജാഗലെ വില്ലേജിൽ കന്നുകാലികളെ മേയ്ക്കുകയായിരുന്ന അസം സ്വദേശി മജീദ് റഹ്മാൻ (55) എന്ന തൊഴിലാളിയാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത് .
കഴുത്തിലും തലയിലും പരിക്കേറ്റ റഹ്മാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു ഇന്നലെ ആയിരുന്നു സംഭവം. പതിവുപോലെ വയലിൽ കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് കടുവ ആക്രമണം ഉണ്ടായത്. പൊന്നമ്പേട്ട് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തി തുടർ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം കുടക് ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചിരുന്നു. ഇതോടെ തോട്ടങ്ങളിൽ ജോലി ചെയുന്ന തൊഴിലാളികൾ ഭീതിയിലാണ് .
The post കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു appeared first on News Bengaluru.
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ തീരുമാനിച്ച് സിപിഐ. സിപിഐ സംസസ്ഥാന കൗണ്‍സില്‍ അംഗാമണ്…
ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ ഗാനമത്സരം സാന്താ ബീറ്റ്സ് 2025 നവംബർ 30…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…