കണ്ണൂർ: എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബാണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തലശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാടന്‍ ബോംബ് ആണോ എന്നതടക്കം പോലീസ് പരിശോധിച്ച് വരികയാണ്. എങ്ങനെയാണ് പറമ്പിൽ ബോംബ് വന്നതടക്കം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
TAGS: KANNUR| BOMB| DEATH|
SUMMARY: An elderly man died in a bomb blast in Kannur
കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കൂട്ടുകാരികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിയായ പതിനേഴുകാരി നജയാണ് മരിച്ചത്. മണ്ണൂരിലെ ബന്ധുവീട്ടിൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇടത്…
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും മൂന്ന് വര്‍ഷം വരെ…
കോട്ടയം: കഞ്ചാവുമായി ശബരിമല തീര്‍ത്ഥാടകന്‍ പിടിയില്‍. ശബരിമല കാനനപാതയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പൊതി…
ബെംഗളൂരു: ബെംഗളൂരുവിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കൈഡെക്ക് പദ്ധതിക്കായി ചല്ലഘട്ട കെംപെഗൗഡ ലേഔട്ടിൽ 46 ഏക്കർ സ്ഥലം ബാംഗ്ലൂർ…
പാലക്കാട്: കുഴല്‍മന്ദം നൊച്ചുള്ളിയില്‍ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി. നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഉടമസ്ഥതയിലുള്ള…