ബെംഗളൂരു: ബെംഗളൂരുവിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കൈഡെക്ക് പദ്ധതിക്കായി ചല്ലഘട്ട കെംപെഗൗഡ ലേഔട്ടിൽ 46 ഏക്കർ സ്ഥലം ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഏറ്റെടുക്കും. 250 മീറ്റർ ഉയരക്കാഴ്ചകൾ കണ്ട് ആസ്വദിക്കാനുള്ള പദ്ധതിക്കായുള്ള സ്ഥലം ടെക് സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ചല്ലഗട്ട – ഭീമനകുപ്പേ മേഖലയിലാണ് പുതിയതായി തിരഞ്ഞെടുത്തിരിക്കുന്നത്.
പദ്ധതിക്കായി കണ്ടെത്തുന്ന ആറാമത്തെ സ്ഥലമാണിത്. നേരത്തെ പരിഗണിച്ചിരുന്ന മറ്റ് സ്ഥലങ്ങളിൽ ബയപ്പനഹള്ളിയിലെ 10 ഏക്കർ, ഹെമ്മിഗേപുരയിലെ 25 ഏക്കർ, കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ ഭൂമി, ബാംഗ്ലൂർ യൂണിവേഴ്സിറ്റി കാമ്പസിലെ 25 ഏക്കർ, കൊമ്മഗട്ടയിലെ 30 ഏക്കർ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഭൂമിശാസ്ത്രപരവും സുരക്ഷാപരവുമായ വെല്ലുവിളികൾ എന്നിവ കാരണം ഈ സ്ഥലങ്ങൾ പദ്ധതിക്കായി തിരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നില്ല.
മേജർ ആർട്ടീരിയൽ റോഡിന് (എംഎആർ) സമീപം സ്ഥിതി ചെയ്യുന്ന നാദപ്രഭു കെംപഗൗഡ ലേഔട്ടിൽ 46 ഏക്കർ ഭൂമി ചല്ലഘട്ട മെട്രോ സ്റ്റേഷന്റെ അടുത്താണെന്നത് സ്ഥലം അന്തിമമാക്കുന്നതിൽ പ്രധാന ഘടകമായി. വ്യാഴാഴ്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നിർദ്ദിഷ്ട സ്ഥലം പരിശോധിച്ചു.
ബെംഗളൂരുവിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായി തന്നെ മാറിയേക്കാവുന്ന സ്കൈഡെക്ക് പദ്ധതിക്ക് 500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്കൈഡെക്കിന് മുകളിൽ വ്യാപാരകേന്ദ്രങ്ങളും ഭക്ഷണശാലയും നിർമിക്കും.
SUMMARY: Bengaluru Skydeck project; 46 acres to be acquired in Challaghat Kempegowda Layout
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…
ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…
തിരുവനന്തപുരം: നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍…