Categories: NATIONALTOP NEWS

കത്വയിൽ കനത്ത ഏറ്റുമുട്ടൽ, മൂന്ന് പോലീസുകാർക്ക് വീരമൃത്യു, മൂന്ന് ഭീകരരെ വധിച്ചു

ജമ്മു: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പോലീസുകാർക്ക് വീരമൃത്യു. മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെ ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ട്.  ഇവരിൽ ചിലരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ടുകള്‍. ഇനിയും തീവ്രവാദികൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

രാജ്ബാഗിലെ ഘടി ജുതാന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഇവിടെ അഞ്ചു തീവ്രവാദികൾ തമ്പടിച്ചതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി), ജമ്മു-കശ്മീര്‍ പോലീസ്, സൈന്യം, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവ മേഖലയില്‍ കഴിഞ്ഞ നാലുദിവസമായി തിരച്ചില്‍ നടത്തിവരുകയായിരുന്നു.

ഞായറാഴ്ച ജില്ലയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ അതേ സംഘത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട ഭീകരർ എന്നാണ് നിഗമനം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. സൈനികവേഷത്തിലെത്തിയ രണ്ട് ഭീകരര്‍ ചൊവ്വാഴ്ച വെള്ളംചോദിച്ചെത്തിയെന്ന് പ്രദേശവാസി അറിയിച്ചതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായ മേഖലയില്‍ സേന തിരച്ചിലിനെത്തിയത്. ഹെലികോപ്റ്റര്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.
<BR>
TAGS : ENCOUNTER | TERROR ATTACK | JAMMU KASHMIR
SUMMARY : Encounter in Kathua, three policemen martyred, three terrorists killed

Savre Digital

Recent Posts

പിഎം ശ്രീ പദ്ധതി; കരാര്‍ പിന്‍മാറ്റത്തിന് കേന്ദ്രത്തിനുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭയുടെ തീരുമാനത്തെ അടിസ്ഥാനമാക്കി ചീഫ്…

38 minutes ago

സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച്‌ 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245…

2 hours ago

ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ ബെംഗളൂരുവില്‍ അന്തരിച്ചു; ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി

ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) ബെംഗളൂരുവില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.…

2 hours ago

കേരളത്തില്‍ സീ പ്ലെയിൻ റൂട്ടുകള്‍ക്ക് അനുമതി; ഏവിയേഷൻ വകുപ്പ് അനുവദിച്ചത് 48 റൂട്ടുകള്‍

കൊച്ചി: കേരളത്തിന് സീ പ്ലെയിൻ റൂട്ടുകള്‍ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പില്‍ നിന്നും കേരളത്തിന് 48…

3 hours ago

കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു; ഡോക്‌ടര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം…

4 hours ago

സൈബർ സാമ്പത്തിക കുറ്റവാളികളെ കുരുക്കാൻ ഓപ്പറേഷൻ ‘സൈ-ഹണ്ട്‌’; 263 പേർ പിടിയിൽ, 125 പേർ നിരീക്ഷണത്തിൽ

കൊച്ചി: സംസ്ഥാന വ്യാപകമായി കേരള പോലീസ്‌ നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ രജിസ്‌റ്റർ ചെയ്‌തത്‌ 382 കേസുകൾ. 263 പേർ…

4 hours ago