Categories: ASSOCIATION NEWS

കഥ-കവിത ബെംഗളൂരു 2024 പ്രകാശനം ചെയ്തു

ബെംഗളൂരു : ബെംഗളൂരുവിലെ എഴുത്തുകാരുടെ ഏറ്റവും പുതിയ രചനകളുടെ സമാഹാരമായ ‘കഥ-കവിത ബെംഗളൂരു 2024’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഇതോടൊപ്പം ‘സർഗജാലകം’ ത്രൈമാസികയുടെ ഒക്ടോബർ ലക്കം പ്രകാശനവും വി.ആർ. ഹർഷൻ എഴുതിയ ‘കടൽച്ചൊരുക്ക്’ എന്ന നോവലിന്റെ കവർപ്രകാശനവും കവി രാജൻ കൈലാസ് നിർവഹിച്ചു. ബെംഗളൂരു സാഹിത്യവേദിയും സർഗജാലകം മാസികയും സംയുക്തമായി നടത്തിയ സമ്മേളനത്തിൽ പുസ്തകത്തിന്റെ ആദ്യപ്രതി ലാലി രംഗനാഥും മാസികയുടെ ആദ്യപ്രതി കെ.ആർ. കിഷോറും ഏറ്റുവാങ്ങി.

ഇന്ദിര ബാലൻ, ഡോ. സുഷമ ശങ്കർ, വി.ആർ. ഹർഷൻ, ഹസീന ഷിയാസ്, രമാ പിഷാരടി, കെ.എസ്. സിന, പി.എസ്. ജ്യോത്സ്‌ന, ശ്രീദേവി ഗോപാൽ, എസ്. സലിംകുമാർ എന്നിവരുടെ കവിതകളും ഡോ. കെ.കെ. പ്രേംരാജ്, കെ.കെ. ആന്റോ തോമസ് ചാലയ്ക്കൽ, ഡോ. കെ.കെ. സുധ, എസ്.കെ. നായർ, ലാലി രംഗനാഥ്, രജത് കുറ്റിയാട്ടൂർ, സത്യാ വിമോദ് എന്നിവരുടെ കഥകളും ഉൾപ്പെടെയുള്ള 16 എഴുത്തുകാരുടെ രചനകളാണ് ഉള്ളത്.

വി.ആർ. ഹർഷന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ഡോ. കെ.കെ. പ്രേംരാജ് സ്വാഗതം പറഞ്ഞു. ജോർജ് ജേക്കബ്, തൊടുപുഴ പദ്മനാഭൻ, മോഹനൻ, കെ. നാരായണൻ, സുരേഷ്, ഷിയാസ്, ശാന്തകുമാർ, രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു. കവിയരങ്ങിൽ രാജൻ കൈലാസ്, തൊടുപുഴ പദ്മനാഭൻ, വി.ആർ. ഹർഷൻ, ലാലി രംഗനാഥ്, കെ.എസ്. സിന, ഹസീന ഷിയാസ്, എസ്. സലിംകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. വി.കെ. വിജയൻ, ഹെന എന്നിവർ ഗാനങ്ങൾ ആലപിച്ചു.
<BR>
TAGS : ART AND CULTURE
SUMMARY : ‘Katha-Kavita Bengaluru 2024’ released

Savre Digital

Recent Posts

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; 79 ശതമാനത്തിലധികം പോള്‍ ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 3 വരെ 79 ശതമാനത്തിലധികം വോട്ടുകള്‍…

12 minutes ago

കേടായ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലം: കൊടുവിളയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്.…

39 minutes ago

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വൈകിട്ട് മൂന്ന് വരെ 70 ശതമാനം പോളിംഗ്

ചെന്നൈ: നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ വൈകുന്നേരം മൂന്ന് വരെ വരെ 70ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 234…

1 hour ago

സിബിഎസ്‌ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷകള്‍ മെയ് 15 മുതല്‍

ഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് രണ്ടാംഘട്ട പരീക്ഷകള്‍ 2026 മെയ് 15 വെള്ളിയാഴ്ച ആരംഭിച്ച്‌ മെയ് 21 വ്യാഴാഴ്ച അവസാനിക്കും. രണ്ടാം…

3 hours ago

‘തെറ്റിദ്ധാരണ പരത്തുന്നു’; പ്രസവത്തെ കുറിച്ചുള്ള അഖില്‍ മാരാരുടെ പ്രസ്‌താവനയില്‍ പരാതി നല്‍കി ഡോക്‌ടര്‍

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച്‌ സംവിധായകനും തൃക്കാക്കര എൻഡിഎ സ്ഥാനാർഥിയുമായ അഖില്‍ മാരാർ നടത്തിയ പരാമർശം വിവാദത്തില്‍. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട്…

3 hours ago

കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ കിണര്‍ പണിക്കിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എം വിയാണ് മരിച്ചത്. 37…

4 hours ago