കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ. ബാണാസുര ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ഡാമിലെ നിലവിലെ ജലനിരപ്പ് 772.50 മീറ്ററാണ്. ഡാമിന്റെ ബഹിര്‍ഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. കനത്തമഴ തുടരുന്നതിനാല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചതായി ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇടുക്കി ജില്ലയിലെ ചെറിയ ഡാമുകള്‍ തുറന്നിരിക്കുകയാണ്. മലങ്കര, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, പാംബ്ല അടക്കമുള്ള അണക്കെട്ടുകളാണ് ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തുറന്നു വെച്ചിട്ടുള്ളത്. ഡാമുകള്‍ തുറന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. പെരിയാര്‍ തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
<BR>
TAGS : HEAVY RAIN | WAYANAD
SUMMARY : Heavy rain: Banasura Dam red alert, adventure travel banned
പാലക്കാട്: പാലക്കാട് നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടിയുമായി സ്‌കൂള്‍ മാനേജ്മെന്റ്. ആരോപണ…
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ പ്രതിഷേധങ്ങൾക്കു വഴങ്ങാനില്ലെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ…
കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാന്റെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതിനു പിന്നിൽ ഗൂഡാലോചനയെന്ന് പോലീസ്. സിനിമ ചോർന്നത് തിയേറ്ററിൽ നിന്നാണെന്നാണ് നിഗമനം.…
ഇടുക്കി: ജില്ലയിൽ കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ ഓറഞ്ച്…
പാലക്കാട്: പാലക്കാട് നാട്ടുകല്ലിൽ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്തതിൽ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് കുട്ടി…
ന്യൂഡൽഹി: ഡൽഹിയിലെ രോഹിണിയിലെ റിഥാലയിൽ അഞ്ചുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നാലുപേർ മരിക്കുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ്…