കനത്ത ചൂട്; ബെംഗളൂരുവിൽ നിന്ന് ഹജ്ജിന് പോയ രണ്ട് തീർഥാടകർ മരിച്ചു

ബെംഗളൂരു: സൗദി അറേബ്യയിൽ കനത്ത ചൂടിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് ഹജ്ജിനു പോയ രണ്ട് തീർഥാടകർ മരിച്ചു. ആർടി നഗറിലെ താമസക്കാരിയായ കൗസർ റുഖ്‌സാന (69) ഫ്രേസർ ടൗണിൽ നിന്നുള്ള മുഹമ്മദ് ഇല്യാസ് (50) എന്നിവരാണ് മരിച്ചത്.

സൗദിയിൽ താപനില 52 ഡിഗ്രി സെൽഷ്യസിലെത്തിയതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 922 ഹജ് തീർഥാടകരാണ് മരിച്ചത്. റുഖ്‌സാനയും മുഹമ്മദ് ഇല്യാസും മിനയിലേക്ക് കാൽനടയായി പോകുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടതായി കർണാടക ഹജ് കമ്മിറ്റി (കെഎസ്എച്ച്സി) എക്സിക്യൂട്ടീവ് ഓഫീസർ സർഫറാസ് ഖാൻ സർദാർ പറഞ്ഞു.

രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങരുതെന്ന് സൗദി ഭരണകൂടം ഇതിനോടകം എല്ലാ തീർത്ഥാടകർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഖാൻ കൂട്ടിച്ചേർത്തു. കെഎസ്എച്ച്‌സിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം സൗദി അറേബ്യയിലേക്ക് ഏഴായിരത്തിലധികം തീർഥാടകരാണ് പോയത്. കർണാടകയിൽ നിന്നുള്ള 10,300 പേർ കമ്മിറ്റി മുഖേന ഈ വർഷം ഹജ് നിർവഹിച്ചതായും സർഫറാസ് ഖാൻ സർദാർ പറഞ്ഞു.

മന്ത്രിമാരായ ബി. ഇസഡ് സമീർ അഹമ്മദ് ഖാനും റഹീം ഖാനും ഇക്കാര്യം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ശേഷിക്കുന്ന തീർഥാടകർ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU UPDATES| HAJJ
SUMMARY: Two haj pilgrims from bengaluru dies of heat wave

Savre Digital

Recent Posts

ഐഎഫ്എഫ്‌കെയില്‍ 19 സിനിമകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകള്‍ക്ക് വിലക്ക്. പലസ്തീന്‍ വിഷയം പ്രമേയമായുള്ള ചിത്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ…

12 minutes ago

കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് ദേഹത്ത് വീണ് 5 വയസ്സുകാരനു ദാരുണാന്ത്യം

ചേർത്തല: സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ…

39 minutes ago

കേളി വനിതാ വിഭാഗം പായസറാണി മത്സര വിജയികള്‍

ബെംഗളൂരു: കേളി ബെംഗളൂരു വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പായസറാണി മത്സരം സംഘടിപ്പിച്ചു. 17 - ഓളം വിത്യസ്ത രുചികളോടെയുള്ള പായസ…

51 minutes ago

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം നടത്തിയ ഒൻപതാമത് മലയാള കവിതാരചന മത്സരത്തിന്റെ…

58 minutes ago

ഹോം വര്‍ക്ക് ചെയ്തില്ല; കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ തുട അധ്യാപകൻ അടിച്ചു പൊട്ടിച്ചു

കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചാത്തനാംകുളം എംഎസ്‌എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.…

1 hour ago

ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി നിതിൻ നബിൻ ചുമതലയേറ്റു

ഡല്‍ഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവില്‍ ബിഹാർ…

2 hours ago