കനത്ത ചൂട്; ബെംഗളൂരുവിൽ നിന്ന് ഹജ്ജിന് പോയ രണ്ട് തീർഥാടകർ മരിച്ചു

ബെംഗളൂരു: സൗദി അറേബ്യയിൽ കനത്ത ചൂടിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് ഹജ്ജിനു പോയ രണ്ട് തീർഥാടകർ മരിച്ചു. ആർടി നഗറിലെ താമസക്കാരിയായ കൗസർ റുഖ്‌സാന (69) ഫ്രേസർ ടൗണിൽ നിന്നുള്ള മുഹമ്മദ് ഇല്യാസ് (50) എന്നിവരാണ് മരിച്ചത്.

സൗദിയിൽ താപനില 52 ഡിഗ്രി സെൽഷ്യസിലെത്തിയതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 922 ഹജ് തീർഥാടകരാണ് മരിച്ചത്. റുഖ്‌സാനയും മുഹമ്മദ് ഇല്യാസും മിനയിലേക്ക് കാൽനടയായി പോകുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടതായി കർണാടക ഹജ് കമ്മിറ്റി (കെഎസ്എച്ച്സി) എക്സിക്യൂട്ടീവ് ഓഫീസർ സർഫറാസ് ഖാൻ സർദാർ പറഞ്ഞു.

രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങരുതെന്ന് സൗദി ഭരണകൂടം ഇതിനോടകം എല്ലാ തീർത്ഥാടകർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഖാൻ കൂട്ടിച്ചേർത്തു. കെഎസ്എച്ച്‌സിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം സൗദി അറേബ്യയിലേക്ക് ഏഴായിരത്തിലധികം തീർഥാടകരാണ് പോയത്. കർണാടകയിൽ നിന്നുള്ള 10,300 പേർ കമ്മിറ്റി മുഖേന ഈ വർഷം ഹജ് നിർവഹിച്ചതായും സർഫറാസ് ഖാൻ സർദാർ പറഞ്ഞു.

മന്ത്രിമാരായ ബി. ഇസഡ് സമീർ അഹമ്മദ് ഖാനും റഹീം ഖാനും ഇക്കാര്യം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ശേഷിക്കുന്ന തീർഥാടകർ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU UPDATES| HAJJ
SUMMARY: Two haj pilgrims from bengaluru dies of heat wave

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഹറം ഘോഷയാത്ര; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: മുഹറം ആചരണത്തിന്റെ ഭാഗമായി ഇന്ന് ബെംഗളൂരു നഗരത്തിൽ നടക്കുന്ന പരമ്പരാഗത...

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റം, സുരക്ഷ കർശനമാക്കി

ബെംഗളൂരു: സ്റ്റാൻഡ്-അപ്പ് കോമഡിയൻ കുനാൽ കാമ്രയുടെ ബെംഗളൂരുവിൽ നിശ്ചയിച്ചിരുന്ന കോമഡി ഷോകൾ...

ആകാംക്ഷയുണർത്തി വിസ്‌മയ മോഹൻലാലിന്റെ ‘തുടക്കം’ സിനിമയുടെ ട്രെയിലർ 

കൊച്ചി: വിസ്മയ മോഹൻലാൽ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം വെള്ളിയാഴ്ച...

കോഴിക്കോട് സ്കൂട്ടർ ബസിനടിയിൽപെട്ട് എട്ടുവയസുകാരി മരിച്ചു; മാതാവിനും സഹോദരങ്ങൾക്കും പരുക്ക്

കോഴിക്കോട്: വളയത്ത് മാതാവിനൊപ്പം സഞ്ചരിച്ച 8 വയസുകാരി വെള്ളക്കെട്ട് ഒഴിവാക്കാൻ സ്‌കൂട്ടർ...

ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതിനെ കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്റെ...

മഴ ശക്തം; 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് സമ്പൂർണ്ണ അവധി; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണം; അതൃപ്തരായ എം.എൽ.എമാരോട് ക്ഷമ പാലിക്കാൻ ഡി.കെ. ശിവകുമാർ

ബെംഗളൂരു: കർണാടകയില്‍ ഇന്നലെ നടന്ന മന്ത്രിസഭാ വികസനത്തില്‍ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉയർന്ന...

പാലായിൽ ലോ​റി​ക്ക് പി​ന്നി​ൽ സ്‌​കൂ​ട്ട​ർ ഇ​ടി​ച്ചു; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

പാലാ: നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ...

Related Articles

Popular Categories