Categories: NATIONALTOP NEWS

കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നു; ഗോവയിൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾ കുടുങ്ങി

പനാജി: കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഗോവയിലെ സത്താരി താലൂക്കിലെ പാലി വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. 80തോളം പേരാണ് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയത്. ഇവരില്‍ 50 ഓളം പേരെ രക്ഷപ്പെടുത്തി. 30 പേർ ഇപ്പോഴും വെള്ളച്ചാട്ടത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

ഞായറാഴ്ചയായതിനാൽ രാവിലെ തന്നെ വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കനത്ത് മഴയിൽ വെള്ളത്തിന്‍റെ ഒഴുക്ക് പെട്ടെന്ന് വർധിക്കുകയായിരുന്നു. നദി കരകവിഞ്ഞൊഴുകിയതോടെ സഞ്ചാരികൾ കുടുങ്ങിപോകുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫയർ ആൻഡ് എമർജൻസി സർവീസസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വെള്ളച്ചാട്ടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് (നോർത്ത്) അക്ഷത് കൗശൽ അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
<BR>
TAGS : GOA | STRANDED TOURISTS
SUMMARY : Heavy rains have raised water levels; Tourists get stuck in waterfalls in Goa

Savre Digital

Recent Posts

നമ്മ മെട്രോയ്ക്ക് പുതിയ എം.ഡി

ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) പുതിയ മാനേജിംഗ് ഡയറക്ടറായി ഡോ ജെ. രവിശങ്കര്‍ ഐഎഎസിനെ നിയമിച്ചു.…

39 minutes ago

നിമിഷ പ്രിയയുടെ മോചനം; ബാഹ്യ ഇടപെടല്‍ ഗുണം ചെയ്യില്ലെന്ന് കേന്ദ്രം

ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ…

1 hour ago

നിപ: പാലക്കാട് മരിച്ചയാളുടെ മകന് രോഗമില്ലെന്ന് സ്ഥിരീകരണം

പാലക്കാട്‌: പാലക്കാട്ട് നിപ ബാധിച്ച്‌ മരിച്ചയാളുടെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം. പ്രാഥമിക പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ച 32കാരന് പൂന വൈറോളജി…

2 hours ago

9 കാരറ്റ് പൊന്നിനും ഇനി ഹാള്‍മാര്‍ക്കിംഗ്

തിരുവനന്തപുരം: 9 കാരറ്റ് സ്വർണ്ണം കൂടി ഹാള്‍മാർക്കിങ്ങിന്റെ പരിധിയിലേക്ക്. നിലവിലുള്ള 24, 23, 22, 20, 18, 14 കാരറ്റുകള്‍ക്ക്…

3 hours ago

ടെക്‌സ്റ്റെെല്‍സ് ഉടമയും മാനേജറും തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: ആയൂരില്‍ ടെക്‌സ്റ്റെെല്‍സ് ഉടമയെയും മാനേജരെയും കടയുടെ പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി അലി,…

4 hours ago

മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവൻകുട്ടി

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ…

5 hours ago