ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ കനത്ത മഴയ്ക്കിടെ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മതില്‍ ഇടിഞ്ഞ് അപകടം. മൂന്ന് കുട്ടികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് സംഭവം. തകർന്ന് വീണ മതിലിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽപ്പെട്ട് പരുക്കേറ്റവരാണ് മരിച്ചത്. പോലീസും ബന്ധുക്കളും ചേര്‍ന്ന് ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. എട്ട് കുട്ടികളാണ് അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയത്. അതിൽ മൂന്ന് പേർ മരിച്ചു. പരുക്കേറ്റ മറ്റ് കുട്ടികള്‍ ചികിത്സയിലാണ്.
‘ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് ദാദ്രിയില്‍ അപകടമുണ്ടായതായി വിവരം ലഭിച്ചതെന്നും ഉടന്‍ പോലീസ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും ഗൗതം ബുദ്ധ നഗർ അഡിഷണൽ ജില്ല മജിസ്‌ട്രേറ്റ് അതുൽ കുമാർ പറഞ്ഞു.8 കുട്ടികളായിരുന്നു കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടത്. പുറത്തെടുത്ത കുട്ടികള്‍ മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നുവെന്നും മറ്റ് കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും’ അതുൽ കുമാർ പറഞ്ഞു.
തകർച്ചയുടെ കാരണം കണ്ടെത്തുന്നതിനും നിർമാണ സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുന്നതിനുമായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<BR>
TAGS : RAIN | DELHI | CHILDREN DIED AFTER WALL COLLAPSE
SUMMARY : Falling wall accident during heavy rain; Three children died and five were injured
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…