കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏറ്റവും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വെള്ളിയാഴ്ച വരെ നഗരത്തിൽ സമാന കാലാവസ്ഥ തുടരും.

ചൊവ്വാഴ്ച രാത്രി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയെ തുടർന്ന് പല റോഡുകളിലും വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ജാലഹള്ളി മേൽപ്പാലത്തിന് സമീപമുള്ള ഗോരഗുണ്ടെപാൾയ ഭാഗത്തേക്കുള്ള റോഡ് ഉൾപ്പെടെ നിരവധി റോഡുകളിലും അടിപ്പാതകളിലും വെള്ളം കയറി. ബിബിഎംപിയുടെ ബൊമ്മനഹള്ളി, വെസ്റ്റ്, ഈസ്റ്റ്‌ മേഖലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ബാഗലഗുണ്ടെയിൽ 49 മില്ലീമീറ്ററും ചൊക്കസാന്ദ്രയിൽ 43 മില്ലീമീറ്ററും ഷെട്ടിഹള്ളിയിൽ 28 മില്ലീമീറ്ററും മഴ ലഭിച്ചു. നഗരത്തിൽ രാത്രി 11.30 വരെ 17.4 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്.

TAGS: BENGALURU | RAIN
SUMMARY: City to recieve heavy rainfall for upcoming days, yellow alert declared

Savre Digital

Recent Posts

അമ്മയേയും മകനെയും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോട്ടയം: വ്യാപാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. വിനോദ് ജേക്കബ് എന്നയാളാണ് മരിച്ചത്. കോഴിത്തീറ്റ വില്‍ക്കുന്നയാളാണ്…

2 minutes ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; സുധീഷ് കുമാറിന്റെ ജാമ്യഹര്‍ജി തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…

48 minutes ago

മദ്യപിച്ച്‌ വാഹനമോടിച്ചു; നടൻ ശിവദാസനെതിരെ കേസ്

കണ്ണൂർ: മദ്യപിച്ച്‌ വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…

1 hour ago

കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു

കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…

2 hours ago

ബലാത്സംഗക്കേസ്: ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ രാഹുലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച്‌ കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…

3 hours ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച്‌ 12,350 രൂപയായി. പവന്‍ വില…

4 hours ago