ബെംഗളൂരു: സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് ഉഡുപ്പിയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നുവീണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. നിരവധി റോഡുകളിൽ വെള്ളം കയറി. ഉഡുപ്പി താലൂക്കിലെ മൂഡുബൈലു-ബെല്ലാമ്പള്ളി ഗ്രാമത്തിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തടാകങ്ങൾ കരകവിഞ്ഞതിനാൽ റോഡുകളിലേക്ക് വെള്ളം കയറുകയും പാലങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.
വൈദ്യുതി തൂണുകൾ തകർന്നുവീണതിനാൽ നിരവധിയിടങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. അതേസമയം, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ തിങ്കളാഴ്ചയും ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മംഗളൂരുവിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. മെയ് 1 വരെ ദക്ഷിണ തീരദേശ കർണാടക ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.
TAGS: KARNATAKA | RAIN
SUMMARY: Houses in udupi damaged amid heavy rain
കൊച്ചി: പിതാവിന്റെ ജന്മദിനത്തില്‍ വികാരനിർഭരമായ കുറിപ്പുമായി നടി കാവ്യാ മാധവൻ. ഇന്ന് പിതാവിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനമാണെന്നും ഈ പിറന്നാള്‍…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. രണ്ട് വർഷത്തേക്കാണ് നിയമനം.…
തിരുവനന്തപുരം: സിനിമാ-സീരിയല്‍ നടനായ പൂജപ്പുര രാധാകൃഷ്ണൻ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്നു. ജഗതി വാർഡില്‍ നിന്ന് എല്‍.ഡി.എഫ്. സ്ഥാനാർഥിയായാണ് അദ്ദേഹം ജനവിധി…
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കോഴിക്കോട് കോർപ്പറേഷനിലെ കൗണ്‍സിലർ അല്‍ഫോൻസ പാർട്ടിവിട്ട് ആം ആദ്‌മിയില്‍ ചേർന്നു.…
ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…
മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…