ബെംഗളൂരു: കനത്ത മഴ തുടരുന്ന തമിഴ്നാട്ടിലെ കൃഷ്ണഗിരി ഊത്താങ്കര സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന്‍ മുങ്ങി. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. റോഡുകളും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
കനത്ത മഴയിൽ തിരുവണ്ണാമലൈയിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിലാവുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. ദേശീയ ദുരന്തനിവാരണ സേനയുടെ അന്‍പതംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫെംഗൽ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ജില്ലയിൽ റെക്കോർഡ് മഴയാണ് പെയ്തത്. കടലൂർ, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ഞായറാഴ്ച വൈകുന്നേരമാണ് ഉരുൾപ്പൊട്ടലുണ്ടായത്.
കനത്ത മഴയെ തുടര്‍ന്ന് 9 ജില്ലകളില്‍ ഇന്ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. വിഴുപുരം റെയില്‍വേപാളം വെള്ളത്തില്‍ മുങ്ങിയതിനാല്‍ പത്തിലേറെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. അതേസമയം ഇന്നലെ കനത്ത മഴ പെയ്ത ചെന്നൈയില്‍ ജന ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. മുന്നറിയിപ്പിനെ തുടര്‍ന്നു 16 മണിക്കൂര്‍ അടച്ചിട്ട വിമാനത്താവളം പുലര്‍ച്ചെ നാലോടെ തുറന്നു. തമിഴ്‌നാട്ടിലും ആന്ധ്രയിലും കേരളത്തിലും വരും ദിവസങ്ങളിലും കനത്ത മഴ പെയ്യുമെന്നു മുന്നറിയിപ്പുണ്ട്.
TAGS : HEAVY RAIN | KRISHNAGIRI
SUMMARY : Heavy rain; Buses parked in Krishnagiri were washed away – video
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…
പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…
കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…
കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയെ (33…
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…