കനത്ത മഴ; ബെംഗളൂരുവിൽ 15 ഓളം വീടുകളിൽ വെള്ളം കയറി

ബെംഗളൂരു: ബെംഗളൂരുവിൽ തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് 15ഓളം വീടുകളിൽ വെള്ളം കയറി. നോർത്ത് ബെംഗളൂരുവിലെ കോഗിലു, യെലഹങ്ക, സൗത്ത് ദത്താത്രേയ നഗർ, ഹോസ്‌കെരഹള്ളി എന്നിവിടങ്ങളിലെ താമസക്കാരെയാണ് മഴ സാരമായി ബാധിച്ചത്. ഈ പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളം കയറി.

ദത്താത്രേയ നഗർറിലെ മഴവെള്ള അഴുക്കുചാലിൽ വെള്ളം നിറഞ്ഞതോടെ റോഡിലേക്ക് ദിശമാറി ഒഴുകി. ഇത് സംബന്ധിച്ച് ബിബിഎംപിയിൽ പരാതിപ്പെട്ടെങ്കിലും തങ്ങളുടെ പരാതി ഉടനടി പരിഹരിച്ചില്ലെന്ന് താമസക്കാർ ആരോപിച്ചു. രാത്രി 9.30 ഓടെ വീടുകളും മെഡിക്കൽ ഷോപ്പുകളും സലൂണുകളും ഉൾപ്പെടെ വെള്ളം കയറി. ചിലയിടങ്ങളിൽ മരം കടപുഴകി വീണു. ഇതോടെ ഗതാഗതം തടസപ്പെട്ടു.

വീടുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ നിരീക്ഷണം തുടരുമെന്നും ബിബിഎംപി അധികൃതർ പറഞ്ഞു. കോഗിലുവിൽ മൂന്ന് വീടുകളിൽ വെള്ളം കയറി. നിർമാണ അവശിഷ്ടങ്ങൾ പലയിടത്തും അഴുക്കുചാലുകളിൽ ഉപേക്ഷിച്ചതാണ് വെള്ളം റോഡിലേക്ക് കയറാൻ കാരണമെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിൻ്റെ കണക്കനുസരിച്ച്, സൗത്ത് ബെംഗളൂരുവിലെ വിദ്യാപീഠയിൽ തിങ്കളാഴ്ച രാത്രി 11.30 വരെ 89 മില്ലി മീറ്ററും നയന്ദഹള്ളിയിൽ 67 മില്ലീമീറ്ററും ഹെബ്ബാളിൽ 55 മില്ലീമീറ്ററും കോറമംഗലയിൽ 42 മീറ്ററും മഴ ലഭിച്ചു.

 

TAGS: BENGALURU | RAIN
SUMMARY: 15 houses flooded as rain lashes city

Savre Digital

Recent Posts

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…

28 minutes ago

തൃശ്ശൂരിൽ പോർവിളിയും സംഘർഷവും; സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്

തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…

53 minutes ago

വയോധികർക്കും ഭിന്നശേഷിക്കാർക്കും റേഷൻ ഉൽപന്നങ്ങൾ വീട്ടുപടിക്കൽ; തമിഴ്‌നാട്ടിൽ ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…

2 hours ago

യൂണിയൻ ബാങ്ക്; 250 വെൽത്ത് മാനേജർ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…

2 hours ago

ഓപ്പറേഷൻ ലൈഫ്: സംശയാസ്പദമായ 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…

3 hours ago