Categories: KERALATOP NEWS

കനത്ത മഴ: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കാസറഗോഡ്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും.

തൃശൂര്‍ ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂലൈ 31) ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. മുഴുവന്‍ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്‌സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

കാസറഗോഡ് ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31 2024 ബുധനാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

ശക്തമായ മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നാളെ (31-07-2024) പ്രൊഫഷണൽ കോളേജുകൾ, ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
<BR>
TAGS : HEAVY RAIN KERALA | SCHOOLS HOLIDAY
SUMMARY : Heavy rain: Holiday for educational institutions in 3 districts tomorrow

Savre Digital

Recent Posts

ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി മന്ത്രി ജി. ആർ അനിൽ അറിയിച്ചു.…

7 hours ago

കലകൈരളി ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കലാകൈരളിയുടെ 27-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ന്യൂ ബിഇഎല്‍ റോഡിലെ കലാകൈരളി…

8 hours ago

‘കൊല്ലപ്പെട്ട’ ഭാര്യ ജീവനോടെ തിരിച്ചെത്തിയ കേസ്; 3 പോലീസുകാർക്ക് സസ്പെൻഷൻ

മൈസൂരു: കൊല്ലപ്പെട്ട യുവതി ജീവനോടെ തിരിച്ചെത്തിയ കേസിൽ 3 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഔദ്യോഗിക കൃത്യനിർവഹണത്തിൽ കടുത്ത വീഴ്ച വരുത്തിയതിനാണ്…

8 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ശ്രീനാരായണ സമിതി സ്ഥാപക ജനറൽ സെക്രട്ടറി പരേതനായ എം.ആർ. കൃഷ്ണന്‍റെ ഭാര്യ പദ്മാവതി കൃഷ്ണൻ (95) അന്തരിച്ചു. തൃശൂര്‍…

8 hours ago

കർണാടകയിലെ 4 വിമാനത്താവളങ്ങളിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കർണാടകയിലെ 4 വിമാനത്താവളങ്ങളിൽ ബോംബ് ഭീഷണി. മംഗളൂരു, ബെംഗളൂരു, ഹുബ്ബള്ളി, ബെളഗാവി വിമാനത്താവളങ്ങളുടെ ഡയറക്ടർമാർക്കാണ് ഇമെയിൽ മുഖേന ബോംബ്…

9 hours ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിന്‍ ടിക്കറ്റ് നിരക്കു വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കു വര്‍ധന ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച പട്ടിക റെയില്‍വേ…

9 hours ago