കന്നഡ സംസാരിക്കില്ലെന്ന് വാശി പിടിച്ച ബാങ്ക് മാനേജർ ഒടുവിൽ കന്നഡയിൽ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു

ബെംഗളൂരു: കന്നഡ സംസാരിക്കില്ലെന്ന് വാശി പിടിച്ച എസ്ബിഐ ബാങ്ക് മാനേജർ ഒടുവിൽ കന്നഡയിൽ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു. സഹപ്രവർത്തകരുടെ സഹായത്തോടെയാണ് മാനേജർ മാപ്പ് പറഞ്ഞത്. കന്നഡിഗരായ സഹപ്രവർത്തകർ വാചകങ്ങൾ പറഞ്ഞുകൊടുക്കുകയും അത് മാനേജർ ആവർത്തിക്കുകയുമായിരുന്നു. ആനേക്കൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയില്‍ ഉപയോക്താവിനോട് കന്നഡയില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതിന് മാനേജർക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവർ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉപയോക്താവിനോട് ഹിന്ദിയിലോ ഇംഗ്ലീഷിലോ അല്ലാതെ താൻ സംസാരിക്കില്ലെന്ന് മാനേജർ വാശി പിടിച്ചിരുന്നു.

നിലവിൽ മാനേജരുടെ മാപ്പ് പറച്ചിൽ ആത്മാർത്ഥമല്ലെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്. മാപ്പ് പറയുന്നതിനിടയിൽ മാനേജർ ചിരിക്കുകയാണെന്നും ഇതൊരു തമാശയാണെന്നാണ് അവർ കരുതുന്നതെന്നും ചിലർ ആരോപിച്ചു. ആനേക്കൽ താലൂക്കിലെ സൂര്യ നഗറിലെ എസ്‌ബിഐ ബ്രാഞ്ചിലാണ് പ്രദേശവാസിയായ ഉപഭോക്താവും മാനേജരും തമ്മിൽ തർക്കമുണ്ടായത്.

എസ്ബിഐ ചട്ടങ്ങൾ പ്രകാരം ഉദ്യോഗസ്ഥർ അതാത് പ്രദേശത്തെ ഭാഷ സംസാരിക്കണമെന്നുണ്ടെന്ന് ഉപഭോക്താവ് മാനേജരോട് പറഞ്ഞു. എന്നാൽ അത് കൂട്ടാക്കാൻ മാനേജർ തയ്യാറായില്ല. ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമേ താൻ സംസാരിക്കൂ എന്നായിരുന്നു അവരുടെ നിലപാട്. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ, എംപി തേജസ്വി സൂര്യ ഉൾപ്പെടെയുള്ളവർ മാനേജരുടെ പെരുമാറ്റത്തെ അപലപിച്ചു. തുടർന്ന് താൻ കാരണം ആര്‍ക്കെങ്കിലും വേദന ഉണ്ടായെങ്കില്‍ ക്ഷമിക്കണം. ഇനി മുതല്‍ കന്നഡയില്‍ സംസാരിക്കാന്‍ ശ്രമിക്കുമെന്ന് മാനേജർ പറയുകയായിരുന്നു.

TAGS: KARNATAKA | KANNADA
SUMMARY: Sbi manager appologise in Kannada after heated argument over language

Savre Digital

Recent Posts

ദുബൈയിൽ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു; വിങ് കമാൻഡർ നമാംശ് സ്യാൽ, ഹിമാചൽപ്രദേശ് സ്വദേശി

ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…

5 hours ago

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ വിജയം; കണ്ണൂരിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…

6 hours ago

എസ്.ഐ.ആര്‍ ജോലിഭാരം; വീണ്ടും ബിഎൽഒ ആത്മഹത്യ, ഗുജറാത്തില്‍ അധ്യാപകൻ ജീവനൊടുക്കി

ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…

6 hours ago

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം 23ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…

7 hours ago

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…

7 hours ago

പാലത്തിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…

7 hours ago