ബെംഗളൂരു: ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിന്‍ ഉടൻ ട്രാക്കിലിറങ്ങും. പുതിയ ട്രെയിനിന് വേണ്ടിയുള്ള മൂന്ന് കോച്ചുകൾ തിങ്കളാഴ്ചയും അടുത്ത മൂന്നു കോച്ചുകൾ ബുധനാഴ്ചയും ബംഗാളിൽനിന്ന് റോഡുമാർഗം അയച്ചു. ബംഗാളിലെ തിടഗാർ റെയിൽ സിസ്റ്റംസ് ലിമിറ്റഡാണ് ബിഎംആർസിഎല്ലിനായി കോച്ചുകൾ നിർമിച്ചുനൽകുന്നത്. പരീക്ഷണയോട്ടത്തിനും സുരക്ഷാ പരിശോധനകൾക്കുംശേഷം അടുത്തമാസം പുതിയ ട്രെയിന്‍ സർവീസ് ആരംഭിക്കും. ആറാമത്തെ ട്രെയിന്‍കൂടി ഓടിത്തുടങ്ങുന്നതോടെ നിലവിലെ സമയക്രമത്തിന് വ്യത്യാസംവരും. ഓഫീസ് സമയങ്ങളിലെ സർവീസുകൾ തമ്മിലുള്ള ഇടവേള 15 മിനിറ്റിൽനിന്ന് 12 മിനിറ്റായി കുറയും.
SUMMARY: Namma Metro Yellow Line; 6th train immediately
ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ ഹോർമുസിൽ വെച്ച് വെടിയുതിർത്ത് ഇറാൻ നാവികസേന. ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ…
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ…
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന…
ബെംഗളൂരു: ഹാസൻ ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട മലയാളികളുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പോലീസും ജില്ലാ ഭരണകൂടവും ചേർന്ന്…
കോഴിക്കോട്: മൂഴിക്കലിലെ പതിനഞ്ചുകാരിയുടെ കൊലപാതകത്തില്‍ കിണറ്റില്‍ നിന്നു കണ്ടെടുത്ത ഫോണ്‍ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍…
പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍…