ബെംഗളൂരു: തമിഴ് നാട് സർക്കാറിൻ്റെ പ്രഥമ വൈക്കം പുരസ്കാരം കന്നഡ എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ ദേവനൂര മഹാദേവയ്ക്ക്. വ്യാഴാഴ്ച വൈക്കത്ത് നടക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പെരിയാർ സ്മാരക ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുരസ്കാരം നൽകും. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും മെഡലും അടങ്ങുന്നതാണ് പുരസ്കാരം. സാമൂഹ്യപരിഷ്കർത്താവ് പെരിയാർ ഇ വി രാമസാമിയുടെ സ്മരണയ്ക്കായാണ് പുരസ്കാരം നല്‍കുന്നത്, പിന്നാക്ക വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.
ജാതി വിവേചനത്തിനും അടിച്ചമർത്തലിനും എതിരെ പോരാടുന്ന ദേവനുരിനെ 2011 ൽ കേന്ദ്ര സർക്കാർ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി, കർണാടക സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മൈസൂരു നഞ്ചന്‍ഗോഡ് സ്വദേശിയാണ്.
<BR>
TAGS : VAIKOM AWARD | DEVANURA MAHADEVA
SUMMARY : Kannada writer Devanura Mahadeva was awarded the first Vaikam award
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…