Categories: NATIONALTOP NEWS

കപില്‍ ശര്‍മ, രാജ്പാല്‍ യാദവ് അടക്കം പ്രമുഖര്‍ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി

മുംബൈ: ബോളിവുഡ് താരം കപിൽ ശർമയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി. നടൻ രാജ്‌പാൽ യാദവ്, കൊറിയോഗ്രാഫർ റെമോ ഡിസൂസ, നടിയും ഗായികയുമായ സുഗന്ധ മിശ്ര എന്നിവർക്ക് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് കപിൽ ശർമയ്‌ക്കും സന്ദേശമെത്തിയത്. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാരത് ന്യായ സംബിത സെക്ഷന്‍ 351(3) പ്രകാരം അജ്ഞാതനായ ഒരാള്‍ക്കെതിരെയാണ് അംബോലി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പാകിസ്ഥാനില്‍ നിന്നാണ് ഭീഷണി ഇമെയില്‍ അയച്ചതെന്ന് പോലീസ് പറഞ്ഞു.,

‘ഞങ്ങള്‍ നിങ്ങളുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുന്നു, ഒരു സെന്‍സിറ്റീവ് കാര്യം ഞങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്ന് വിശ്വസിക്കുന്നു. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടോ നിങ്ങളെ ശല്യപ്പെടുത്താനുള്ള ശ്രമമോ അല്ല, ഈ സന്ദേശം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം രഹസ്യാത്മകതയും.’- വധഭീഷണി അടങ്ങുന്ന സന്ദേശത്തില്‍ പറയുന്നു.

അയച്ചയാള്‍ ‘ബിഷ്ണു’ എന്നാണ് മെയിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മെയില്‍ ലഭിച്ച് 8 മണിക്കൂറിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ വ്യക്തിപരവും തൊഴില്‍പരവുമായി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണിയില്‍ പറയുന്നു.മെയില്‍ ലഭിച്ചതിനു പിന്നാലെ കപില്‍ ശര്‍മ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ, സുഗന്ധ മിശ്രയും റെമോ ഡിസൂസയും ഇതേ മെയില്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നാണ് രാജ്പാല്‍ യാദവിന് മെയില്‍ ലഭിച്ചത്. ഡിസംബര്‍ 17-നാണ് അദ്ദേഹം പോലീസില്‍ പരാതി നല്‍കിയത്. സെലിബ്രിറ്റികള്‍ ഒന്നിനുപുറകെ ഒന്നായി ആക്രമിക്കപ്പെടുന്നതിനാല്‍ മുംബൈ പോലീസ് പരാതികള്‍ വളരെ ഗൗരവമായ അന്വേഷിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാന്ദ്രയ്ക്കടുത്തുവച്ച് എൻസിപി നേതാവ് ബാബ സിദ്ദിഖി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ബോളിവുഡ് താരങ്ങള്‍ക്കെതിരായ ഭീഷണി സന്ദേശങ്ങള്‍ പോലീസ് അതീവ ഗൗരവമായാണ് കാണുന്നത്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

സംഭവത്തിന് പിന്നാലെ ബാബ സിദ്ദിഖിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന സല്‍മാന്‍ ഖാന്‍ അടക്കമുള്ളവരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. സല്‍മാന്റെ വീടിന് സമീപത്ത് പോലും സുരക്ഷ ശക്തമാക്കി. അദ്ദേഹത്തിന്റെ വീടിന്റെ ബാല്‍ക്കണിയില്‍ ബുള്ളറ്റ് പ്രൂഫ് വിന്‍ഡോ ഘടിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
<BR>
TAGS ; BOMB THREAT |  BOLLYWOO
SUMMARY : Celebrities including Kapil Sharma, Rajpal Yadav received death threats from Pakistan.

Savre Digital

Recent Posts

ഹേമചന്ദ്രൻ വധക്കേസ്; ഒരാള്‍ കൂടി പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…

11 minutes ago

പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു

കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ…

27 minutes ago

ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തി

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…

36 minutes ago

ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന്; വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി…

1 hour ago

വാളയാറിൽ കാർ ലോറിയിൽ ഇടിച്ചു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്കേറ്റു

പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ  അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…

1 hour ago

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…

2 hours ago