തിരുവനന്തപുരം: സൈന്യത്തിലേക്ക് പൗരന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഗ്നിവീർ നിയമനങ്ങൾക്കായി റിക്രൂട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. കരസേന നടത്തുന്ന റാലി ജൂൺ 24 മുതലാണ് നടത്തുന്നത്. ഏപ്രിലിൽ നടത്തിയ ഓൺലൈൻ പൊതു പ്രവേശനപരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് റാലിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. അപേക്ഷകർക്കു റജിസ്റ്റർ ചെയ്ത ഇ–മെയിലിൽ അഡ്മിറ്റ് കാർഡ് ലഭിക്കും. വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
സംസ്ഥാനത്തു കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിലുള്ള റാലി ജൂലൈ 18 മുതൽ 25 വരെ വയനാട് കൽപറ്റയിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിൽ നവംബർ 6 മുതൽ 15 വരെ തിരുവനന്തപുരത്താണു റാലി.
വയനാട് റാലിയിൽ വടക്കൻ ജില്ലക്കാർക്കും ലക്ഷദ്വീപ്, മാഹിക്കാർക്കുമാണ് അവസരം. തിരുവനന്തപുരത്തു തെക്കൻ ജില്ലക്കാർക്കാണ് റാലി. സോൾജ്യർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ്, സിപോയ് ഫാർമ, ആർടി ജെസിഒ എന്നീ വിഭാഗങ്ങളിലേക്കുള്ള (എല്ലാ ജില്ലക്കാർക്കും) റിക്രൂട്മെന്റ് റാലിയും നവംബർ 6 മുതൽ 15 വരെ തിരുവനന്തപുരത്തു നടത്തും.
നേവി അഗ്നിവീർ: തീയതി നീട്ടി
ഇന്ത്യൻ നേവിയിൽ അഗ്നിവീർ നിയമനങ്ങൾക്ക് അപേക്ഷിക്കാൻ ഇന്നുകൂടി അവസരം. എസ്എസ്ആർ, മെട്രിക് റിക്രൂട്മെന്റുകളിലായി അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. 2024 നവംബർ ബാച്ചിലേക്കാണു പ്രവേശനം. https://agniveernavy.cdac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…