കരസേന മേധാവിയായി ചുമതലയേറ്റ് ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി. 30 – ാമത് കരസേന മേധാവിയായാണ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുലതലയേറ്റിരിക്കുന്നത്. കരസേനയുടെ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിലാണ് ഉപേന്ദ്ര ദ്വിവേദി സ്ഥാനം ഏറ്റെടുത്തത്.
ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേന ഉപമേധാവിയായി സ്ഥാനം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നത്. നിലവിലെ കരസേന മേധാവിയായിരുന്ന ജനറല്‍ മനോജ് പാണ്ഡേ വിരമിച്ച ഒഴിവിലേക്കാണ് കേന്ദ്രം ഉപേന്ദ്ര ദ്വിവേദിയെ നിയമിച്ചിരിക്കുന്നത്.
കിഴക്കൻ ലഡാക്കിലെ എല്‍എസിയിലെ സൈനിക പ്രവർത്തനങ്ങളില്‍ ദീർഘകാലമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി. വടക്കൻ ആർമി കമാൻഡറായും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 1964 ജൂലൈ 1 ന് ജനിച്ച ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി 1984 ല്‍ ഇന്ത്യൻ ആർമിയുടെ ജമ്മു & കശ്മീർ റൈഫിള്‍സില്‍ കമ്മീഷൻ ചെയ്തുകൊണ്ടാണ് സൈനിക ജീവിതം ആരംഭിക്കുന്നത്.
TAGS : ARMY | NATIONAL
SUMMARY : General Upendra Dwivedi took charge as the Army Chief
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…