തമിഴ്നാട് കരിയപട്ടിയില്‍ കരിങ്കല്‍ ക്വാറിയില്‍ ബുധനാഴ്ചയുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അഗ്‌നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ക്വാറിയില്‍ സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചുവെച്ച സംഭരണ മുറിയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്നതിനായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കള്‍. സ്ഫോടനത്തില്‍ രണ്ട് വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 20-കിലോമീറ്റര്‍ ദൂരെവരെ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
നേരത്തേ ക്വാറിയെ സംബന്ധിച്ച് പ്രദേശവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. സുരക്ഷാപ്രശ്നങ്ങളും അമിത ഭാരം കയറ്റിവരുന്ന ട്രക്കുകളുണ്ടാക്കുന്ന അപകടസാധ്യതകളുമാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
തിരുവനന്തപുരം: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ…
മുംബൈ: ചാവേറുകളും ആര്‍ഡിഎക്‌സും ഉപയോഗിച്ച് മുംബൈയില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ച കേസില്‍ ജോല്‍സ്യനെ പോലിസ് അറസ്റ്റ് ചെയ്തു.…
കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കു പറന്നുയർന്ന വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി. ഇൻഡിഗോ വിമാനമാണ് സാങ്കേതിക…
ന്യൂഡൽഹി: ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ പങ്കെടുത്തേക്കും. റഷ്യയിൽ നിന്ന്…
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വില്‍പ്പനയുമായി മില്‍മ. പാല്‍, തൈര്, ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടമാണ് മില്‍മ കൈവരിച്ചത്. ഉത്രാട…
വയനാട്: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്‌കന് ഗുരുതര പരുക്ക്. കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് പരുക്കേറ്റത്.…