കൊല്ലം: ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാർഥിനിയായ ഐശ്വര്യ അനിലിനെയാണ് കാണാതായത്. സംഭവത്തില്‍ കരുനാഗപ്പളളി പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്.
തിങ്കളാഴ്ച രാവിലെ 9.30ന് മകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്ന് അമ്മ പറയുന്നു. കുട്ടി ഒരു ഇരുചക്രവാഹനത്തിന്റെ പുറകില്‍ ഇരുന്ന് പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത് ലിഫ്റ്റ് ചോദിച്ച് കരുനാഗപ്പള്ളി വരെ പോയതാണെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ ഇതിനുശേഷം ഐശ്വര്യ എവിടെപ്പോയി എന്നതില്‍ വ്യക്‌തതയില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
TAGS : LATEST NEWS
SUMMARY : Missing woman complaint in Karunagappally
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…