ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസിന്റെ നേതൃത്യത്തില്‍ സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ് / തിരിച്ചറിയല്‍ കാര്‍ഡിനുള്ള പുതിയതും, പുതുക്കുന്നതിനുമായുള്ള ആറാം ഘട്ട അപേക്ഷകള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് നോര്‍ക്ക ഓഫീസില്‍ സമര്‍പ്പിച്ചു.
18 മുതല്‍ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികള്‍ക്ക് 372 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വര്‍ഷത്തേക്ക് അപകട മരണത്തിന് നാലു ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.ഭാഗികമായ അംഗവൈകല്യത്തിന് രണ്ട് ലക്ഷം രൂപവരെയുമാണ് പരിരക്ഷ ലഭിക്കുന്നത്.
നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് എളുപ്പത്തില്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുക്കാവുന്നതാണ്. കേരളത്തിന് പുറത്തു താമസിക്കുന്നവര്‍ പ്രവാസി ക്ഷേമനിധി അംഗത്തിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട റസിഡന്റ് സര്‍ട്ടിഫിക്കറ്റിനു പകരമായി നോര്‍ക്ക റൂട്‌സ് നല്‍കുന്ന എന്‍ ആര്‍ കെ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിച്ചാല്‍ മതിയാകും.
പ്രവാസി മലയാളികള്‍ക്ക് നേരിട്ടോ www.norkaroots.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനിലൂടെയോ, മലയാളി സംഘടനകള്‍ മുഖാന്തരമോ ക്ഷേമ പദ്ധതികളില്‍ ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 080-25585090 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS : NORKA ROOTS
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…