കൊച്ചി: കളമശേരി ബോംബ് സ്‌ഫോടന കേസ് പ്രതി ഡോമാനിക് മാര്‍ട്ടിന്‍ ബോംബുണ്ടാക്കിയ രീതി വിദേശ നമ്പറിലേക്ക് അയച്ചുവെന്ന് കണ്ടെത്തല്‍. ചിത്രങ്ങള്‍ അടക്കം അയച്ചു നല്‍കിയാതയാണ് വിവരം. പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളില്‍ തുടരന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.
ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് കഴിഞ്ഞദിവസമാണ് അനുമതി നല്‍കിയത്. മാര്‍ട്ടിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇതിന് കാരണം. സ്ഫോടനത്തിനു മുമ്പ് ബോംബ് നിര്‍മ്മാണത്തിന്റെ രീതി ദുബായിലുള്ള ഒരു നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്തു നല്‍കിയിരുന്നു. ചിത്രങ്ങള്‍ സഹിതം അയച്ചെന്നാണ് കണ്ടെത്തല്‍.
പത്തുവര്‍ഷത്തോളം ഡൊമിനിക് മാര്‍ട്ടിന്‍ ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. സുഹൃത്തിന്റെ നമ്പര്‍ എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ നമ്പറിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ല. ഇന്റര്‍ പോളിന്റെ സഹായത്തോടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും. ഈ നമ്പറിന്റെ ഉടമക്ക് സ്ഫോടനം ആയി ബന്ധമുണ്ടെങ്കില്‍ കേസില്‍ പ്രതിചേര്‍ക്കും.
TAGS : KALAMASSERI BLAST CASE
SUMMARY : Kalamasery blast: It was found that Martin had sent pictures of the bomb to a foreign number
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റില്‍. 40 ലക്ഷം രൂപ തട്ടിയ കേസില്‍ എറണാകുളം ടൗണ്‍…
തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക…