Categories: KERALATOP NEWS

കളമശ്ശേരിയില്‍ 5 വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

കൊച്ചി: കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്രവ പരിശോധനക്കയച്ച അഞ്ച് വിദ്യാര്‍ഥികളുടെ ഫലമാണ് പോസിറ്റീവായത്. എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കളമശ്ശേരിയിലെ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. രോഗബാധയെ തുടര്‍ന്ന് സ്‌കൂളിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
<BR>
TAGS : AMEOBIC ENCEPHALITIS | KALAMASSERI
SUMMARY : Encephalitis confirmed in 5 students in Kalamassery

Savre Digital

Recent Posts

ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു നേട്ടം; ഗഗൻയാൻ ദൗത്യത്തിലെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് വിജയകരം

ഹൈദരാബാദ്: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാനുമായി ബന്ധപ്പെട്ട് നിര്‍ണായക പരീക്ഷണമായ ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് (ഐഎഡിടി)എന്നറിയപ്പെടുന്ന…

35 minutes ago

മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചു; മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാരുടെ പരാതി

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള സന്ദേശം അയച്ചുവെന്നാണ് പരാതി. തിരുവനന്തപുരം റേഞ്ച് ഐജി…

1 hour ago

മോസ്കോ ലക്ഷ്യമാക്കി മൂന്ന് മണിക്കൂറിനിടെ എത്തിയത് 32 ഡ്രോണുകൾ, വെടിവച്ചിട്ട് റഷ്യൻ സൈന്യം

മോസ്ക്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. ശനിയാഴ്ചയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ‍ഡ്രോൺ ആക്രമണം നടന്നത്. മൂന്ന് മണിക്കൂറിനിടെ…

2 hours ago

ലാൽബാഗ് തടാകത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ലാൽബാഗ് തടാകത്തിൽ 21 കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നേപ്പാളി സ്വദേശിയും സർജാപൂരിൽ താമസക്കാരിയുമായ ജെനിഷ നാഥ്…

2 hours ago

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; ആകെ രോ​ഗികളുടെ എണ്ണം 7 ആയി

കൽപ്പറ്റ: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 45 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍…

3 hours ago

ധ​ർ​മ​സ്ഥ​ല​യി​ൽ എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണം തു​ട​രും -ആ​ഭ്യ​ന്ത​ര മ​ന്ത്രി

ബെംഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല കേ​സി​ൽ പ​രാ​തി​ക്കാ​ര​ന്‍ അറസ്റ്റിലായെങ്കിലും മൊ​ഴി​ക​ളുടെ അ​ടി​സ്ഥാ​നത്തില്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം സം​ഘം (എ​സ്.​ഐ.​ടി)  തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ.​ജി.​പ​ര​മേ​ശ്വ​ര…

4 hours ago