LATEST NEWS

ആനന്ദ് കെ തമ്പി ബിജെപി പ്രവര്‍ത്തകനല്ല; വിശദീകരണവുമായി പാര്‍ട്ടി നേതൃത്വം

തി​രു​വ​ന​ന്ത​പു​രം: സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മ​നംനൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ ആ​ന​ന്ദി​ന് പാ​ർ​ട്ടി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​സു​രേ​ഷ്. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഈ ​പേ​ര് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആനന്ദിന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചു കൊണ്ടും പാര്‍ട്ടിയുടെ വിശദീകരണം മുന്നോട്ടുവച്ചും നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒ​രു കാ​ല​ത്തും ആ​ന​ന്ദ് പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. ഉ​ദ്ദ​വ് താ​ക്ക​റ​യു‌​ടെ ശി​വ​സേ​ന​യി​ലാ​ണ് ആ​ന​ന്ദി​ന് അം​ഗ​ത്വ​മു​ള്ള​ത്. അ​ങ്ങ​നെ​യൊ​രു യു​വാ​വി​ന്‍റെ മ​ര​ണം ബി​ജെ​പി​ക്ക് എ​തി​രാ​യ കു​പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. ഇ​തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ബിജെപി​ക്ക് മേ​ൽ​ക്കൈ ല​ഭി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും ഉ​ത്ത​മ​മാ​യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​ണ് പു​റ​ത്തി​റ​ക്കി​യ​തെ​ന്നും എ​സ്.​സു​രേ​ഷ് പ​റ​ഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി തനിക്ക് സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയാണെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വാട്‌സാപ്പില്‍ സന്ദേശമയച്ച ശേഷമായിരുന്നു ആനന്ദ് ജീവനൊടുക്കിയത്. മണ്ണ് മാഫിയക്കാരനെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയതെന്നും സന്ദേശത്തില്‍ അറിയിച്ചിരുന്നു.
SUMMARY: Anand K Thampi is not a BJP worker; party leadership clarifies

NEWS DESK

Recent Posts

ഉറങ്ങിക്കിടക്കവെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ഗുരുതരാവസ്ഥയില്‍

പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി (15)ക്കാണ്…

55 minutes ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. 1,11,960 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 13,995 രൂപയാണ് ഒരു…

2 hours ago

സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൊച്ചി: പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോതമംഗലത്ത് പുഴയില്‍ മുങ്ങി മരിച്ചു. സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് കൂടല്ലൂര്‍ ക്വാര്‍ട്ടേഴ്‌സില്‍…

3 hours ago

108 എംഎൽഎമാരും രാജിവയ്‌ക്കും; മുന്നറിയിപ്പുമായി വിജയ്‌യുടെ ടിവികെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ പാർട്ടിയിലെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് നടൻ വിജയ്‌യുടെ തമിഴക വെട്രി…

3 hours ago

മുൻ ഡിജിപി ഡോ. പി.ജെ അലക്സാണ്ടർ അന്തരിച്ചു

തിരുവനന്തപുരം: മുൻ സംസ്ഥാന പോലീസ് മേധാവി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960…

3 hours ago

മാനന്തവാടി റോഡ് അടക്കം മൈസൂരുവിലെ 12 റോഡുകളിൽ വൈറ്റ്ടോപ്പിങ് പ്രവൃത്തികൾ പുരോഗമിക്കുന്നു

ബെംഗളൂരു: മൈസൂരു നഗരത്തിലെ മാനന്തവാടി റോഡ് അടക്കം 12 പ്രധാന റോഡുകള്‍ കോണ്‍ക്രീറ്റ് റോഡുകളാക്കുന്ന (വൈറ്റ് ടോപ്പിംഗ്) പ്രവൃത്തികള്‍ പുരോഗമിക്കുന്നു.…

5 hours ago