ആന്ധ്രപ്രദേശില്‍ കളിക്കുന്നതിനിടയില്‍ കാറില്‍ കുടുങ്ങി 4 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഉദയ്(8), ചാരുമതി(8), ചരിഷ്മ(6), മനസ്വി(6) എന്നിവരാണ് മരിച്ചത്. ഇതില്‍ ചാരുമതിയും ചരിഷ്മയും സഹോദരങ്ങളാണ്. വിജയനഗരം കന്‍റോണ്‍മെന്‍റിന് കീഴിലുള്ള ദ്വാരപുഡി ഗ്രാമത്തിലാണ് സംഭവം.
കുട്ടികള്‍ കളിക്കുന്നതിനിടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറില്‍ കയറുകയും വാതിലുകള്‍ അകത്തുനിന്ന് ലോക്കായതോടെ കുടുങ്ങുകയായിരുന്നു. ഏറെ വൈകിയും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ മഹിളാ മണ്ഡലി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായും പോലീസ് അറിയിച്ചു.
TAGS : LATEST NEWS
SUMMARY : 4 children suffocated to death after being trapped in a car while playing
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍…
കണ്ണൂര്‍: ചതുര്‍ഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ തലശ്ശേരി സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം.…
കോട്ടയം: ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പിടിയിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന്…
തിരുവനന്തപുരം: യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന…
തിരൂർ: കാസറഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ആക്രമണം. തിരൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് സംഭവം നടന്നത്.…
ബെംഗളൂരു: കലാവേദി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായികമേള ഞായറാഴ്ച രാവിലെ 10.30 മുതൽ മാർത്തഹള്ളി കലാഭവനിൽ നടക്കും. അത്‌ലറ്റിക്സ്, ഫുട്‌ബോൾ,…