റായ്പൂർ: ഛത്തീസ്ഗഢിലെ കോൺഗ്രസ് എംഎൽഎയും മുൻ എക്സൈസ് മന്ത്രിയുമായ കവാസി ലഖ്മയുടെയും മകന്റെയും വസതിയിൽ ശനിയാഴ്ച റെയ്ഡ് നടത്തിയതായി ഇ.ഡിയുടെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് നടന്ന മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായായിരുന്നു റെയ്‌ഡ്..റായ്പൂരിലെ ലഖ്മയുടെ വസതിയും സുക്മ ജില്ലയിലെ മകൻ ഹരീഷ് ലഖ്മയുടെ വസതിയും ഉൾപ്പെടെ ഏഴ് സ്ഥലങ്ങളാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം ഇഡി പരിശോധിച്ചത്. എന്നാൽ, ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് റെയ്ഡുകളെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടി നേതാക്കളെ ദ്രോഹിക്കാനുള്ള ശ്രമമാണ് ഇതിനു പുറകിലെന്നും കോൺഗ്രസ് ആരോപിച്ചു.
മുൻ കോൺഗ്രസ് സർക്കാരിൽ എക്സൈസ് മന്ത്രിയായിരുന്നു ലഖ്മ. കോണ്ട നിയമസഭാ സീറ്റിൽ നിന്ന് ആറ് തവണയാണ് ലഖ്മ എംഎൽഎയായത്. 2019-22 കാലഘട്ടത്തിൽ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിൻ്റെ സർക്കാരിൻ്റെ സമയത്താണ് മദ്യം കുംഭകോണം നടന്നതെന്ന് ഇഡി പറഞ്ഞു.എന്നാൽ, സംസ്ഥാനത്ത് നഗര, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ബിജെപി കേന്ദ്ര ഏജൻസികൾ ദുരുപയോഗം ചെയ്യുകയാണെന്ന് സംഭവത്തിൽ ഛത്തീസ്ഗഢ് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം പ്രസിഡൻ്റ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.
<BR>
TAGS : ENFORCEMENT DIRECTORATE
SUMMARY : Money laundering; ED raids residence of Congress MLA and son
അങ്കാറ: ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹ്മദ് അല്‍ ഹാദദും നാല് ഉന്നത ഉദ്യോഗസ്ഥരുമടക്കം 8 പേര്‍…
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച…
ന്യൂഡൽഹി: പുതിയ തൊഴിൽ നിയമം, വിബി-ജി റാം ജി നിയമം തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2026 ഫെബ്രുവരി 12ന് പൊതു…
ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 26 വരെ നടക്കും. ശാക്തീകരണമാണ് ഇത്തവണത്തെ പ്രമേയം.…
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…