റാഞ്ചി : കള്ളപ്പണ ഇടപാട് കേസില്‍ ഝാര്‍ഖണ്ഡിലെ ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആലംഗീര്‍ ആലമിനെ ഇ ഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൻ്റെ രണ്ടാം ദിവസം ആറ് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഇ ഡി അറസ്റ്റ് ചെയ്തത്.
ഇ ഡി യുടെ റാഞ്ചിയിലുള്ള ഓഫീസില്‍ വെച്ചാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി മന്ത്രി സഹകരിക്കാതായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് ഇ ഡി അറിയിച്ചു. ആലമിൻ്റെ പേഴ്‌സണൽ സെക്രട്ടറിയും സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസറുമായ സഞ്ജീവ് കുമാർ ലാൽ (52), വീട്ടുജോലിക്കാരനായ ജഹാംഗീർ ആലം (42) എന്നിവരെ 32 കോടിയിലധികം രൂപ പിടിച്ചെടുത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…