ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഞായറാഴ്ച വൈകീട്ട് കത്വ ജില്ലയിലെ ഹിരാനഗർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള സന്യാൽ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തിരച്ചിൽ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് സുരക്ഷാ സേനയെ ഉദ്ദരിച്ച് വാർത്ത ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീര്‍ പോലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ വിഭാഗം, സൈന്യം, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി.ആര്‍.പി.എഫ്.) എന്നിവര്‍ സംയുക്തമായാണ് തിരിച്ചില്‍ നടത്തിയത്. ആയുധധാരികളായ ഭീകരരുടെ സംഘത്തെ സുരക്ഷാ സേന കണ്ടെത്തിയെന്നും തുടര്‍ന്ന് ശക്തമായ വെടിവയ്പ്പ് നടന്നെന്നുമാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് നാല് മുതൽ അഞ്ച് വരെ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
<br>
TAGS : ENCOUNTER | JAMMU KASHMIR
SUMMARY: Encounter between terrorists and security forces in Kashmir
ഹരിപ്പാട്: ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുമ്പിൽ സാഹസം കാണിച്ച പാപ്പാനും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനെയാണ്…
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്‍…
ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന് അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…